scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Wednesday, January 22, 2014

നാരുകളുടെ കലവറ ബീന്‍സ്‌


കാഴ്‌ചയില്‍ ചെറുതെങ്കിലും മറ്റു പച്ചക്കറികളേക്കാള്‍ പോഷക സമ്പുഷ്‌ടമാണ്‌ ബീന്‍സ്‌. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക്‌ ഇത്‌ ഏറെ ഗുണകരമാണ്‌. ഈ പച്ചക്കറിയെക്കുറിച്ച്‌ പറയുമ്പോള്‍ തന്നെ ബീന്‍സ്‌ മെഴുക്കുപുരട്ടിയുടെ രുചി നാവിലെത്തിക്കഴിഞ്ഞു. 

13000 തരത്തിലുള്ള പയറുവര്‍ഗങ്ങളില്‍പ്പെട്ട ഒന്നാണ്‌ ബീന്‍സ്‌. എന്നാല്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ളത്‌ നീളന്‍ പയറാണ്‌. എന്നിരുന്നാലും വെജിറ്റബിള്‍ ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പുലാവ്‌ എന്നിവ ഉണ്ടാക്കുമ്പോള്‍ നാം ആദ്യം അന്വേഷിക്കുന്നത്‌ ബീന്‍സ്‌, കാരറ്റ്‌ തുടങ്ങിയ പച്ചക്കറികളാണ്‌. പച്ചനിറം പോകാതെ വേവിച്ചെടുത്ത്‌ സാലഡുകളില്‍ ചേര്‍ത്താല്‍ കാണാന്‍ തന്നെ ഭംഗിയാണ്‌.