scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Saturday, April 12, 2014

കുറുക്കനു ആമയെ കിട്ടിയപോലെ

വിഷയ ദാരിദ്രത്തിൻറെ കെണിയിൽ കുടുങ്ങി ഇനി എന്ത് എന്ന് ആലോജിക്കുന്ന സമയത്താണ് തേടിയ വള്ളി കാലിൽ ചുറ്റി എന്ന പോലെ ഒരു വിഷയം വന്ന് വീണത്. എന്നാൽ നമുക്ക് അതിലേക്ക് ഒന്ന് കണ്ണോടിക്കാം.

ഈജിപ്തിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം യു.എ.ഇലെ നിയമ പ്രകാരം മിസിരി സെക്ക്യൂരിറ്റിക്ക് ജോലി ചെയ്യുന്നതിന് ലൈസൻസ് പുതുക്കി കൊടുക്കാത്തത് കാരണം കമ്പനി അവരെ പിരിച്ചു വിട്ട് കൊണ്ടിരിക്കുകയാണ്.

ഈ അവസരത്തിൽ എൻറെ കൂടെ ജോലി ചെയ്യുന്ന ഒരു മിസിരി തൻറെ അവസരം എപ്പോൾ വരും എന്നും കാത്ത് അല്ലറ ചില്ലറ സാധനങ്ങൾ എല്ലാം വാങ്ങി കൊണ്ടിരിക്കുകയാണ്.


കഴിഞ്ഞ ദിവസം അവൻറെ കുട്ടിക്ക് കളിക്കുവാൻ റീചാർജ് ചെയ്തു ഉള്ളിൽ ഇരുന്ന ഒടിക്കാവുന്ന ഒരു ടോയിസ് കാ‌ർ വാങ്ങി. അതാണെങ്കിൽ റീ അസംബ്ലി ചെയ്തു ഉപയോഗിക്കുന്ന രീതിയിൽ കാർട്ടൂണിലാണ് ഉള്ളത്.

സാധനം റൂമിൽ കൊണ്ട് വന്നു പുറത്ത് പോയി വന്നതിൻറെ ക്ഷീണം എല്ലാം മാറ്റി അലക്കാനുള്ള ‍ഡ്രസ്സ് എല്ലാം അലക്കി വെറുതെ ഇരുക്കുമ്പോൾ കാറിൻറെ കാർട്ടൂൺ കണ്ടു. എന്നാൽ ഇത് ഒന്ന് അസംബ്ലി ചെയ്തു നോക്കാം എന്ന് വിജാരിച്ചു കാർട്ടൂൺ പൊട്ടിച്ച് സാധനങ്ങൾ എല്ലാം പുറെത്തെക്കിട്ട്.

ഓരോ സാധനവും നല്ലവണ്ണം പരിശോദിച്ചു. പിന്നെ കുറുക്കനു ആമയെ കിട്ടിയപോലെ തിരിച്ചും മറിച്ചും നോക്കി. ഒരു പിടിയും കിട്ടിയില്ല. അവസാനം മനമില്ലാ മനസോടെ ഫിലിപ്പേനിയോട് (ഒപ്പം ഡൂട്ടി ചെയ്യുന്ന മെയിൽ) ചോദിച്ചു. ഇതു എങ്ങിനെയാ അസംബ്ലി ചെയ്യുക എന്ന്.

മെയിൽ എന്ന് പ്രത്യേകം എഴുതിയത് പൊതുവേ ഒരു തെറ്റിധാരണയുണ്ട് ഫിലിപ്പേനി എന്ന് കേട്ടാൽ ഫീമെയിൽ ആണെന്ന്. ഫിലിപ്പേൻസിൽ മെയിലും ഉണ്ട്. അവൻ പറഞ്ഞു അതിൻറെ കാറ്റ് ലോഗിൽ നോക്കുവാൻ.

അങ്ങനെ കാറ്റ് ലോഗ് എടുത്ത് കുറേ തിരിച്ചും മറിച്ചും നോക്കി. പിന്നെ എല്ലാം മനസ്സിലായി എന്ന ധാരണയിൽ സാധനങ്ങളുടെ അടുത്തേക്ക് വന്ന് എല്ലാം ഒന്നുകൂടെ ഫിറ്റ് ചെയ്യാൻ നോക്കി. പറ്റുനില്ല എന്ന് കണ്ടപ്പോൾ എല്ലാം കാർട്ടൂണിൽ തന്നെ ഇട്ടു എന്നിട്ട് ഓരു ടയലോഗ്

ഇപ്പോൾ ഫിറ്റ് ചെയ്താൽ വീണ്ടും കഴിക്കണം അതുകൊണ്ട് നാട്ടിൽ പോയി ഫിറ്റ് ചെയ്യാം അതാ നല്ലത്

No comments:

Post a Comment