scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Wednesday, January 8, 2014

ബദാം

ബദാം വളരെ ആരോഗ്യദായകവും അതില്‍ വളരെയധികം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നവയുമാണ്. തലച്ചോറിന്‍റെ ശക്തി വര്‍ധിപ്പിക്കാന്‍ ബദാമിന്‌ കഴിയുന്നു. ഇത്‌ കഴിക്കുന്നതിലൂടെ ഒരാളുടെ ചിന്താശേഷി വര്‍ദ്ധിക്കുന്നു.

ആരോഗ്യകരമായ ലൈംഗികജീവിതം ആഗ്രഹിക്കുന്ന പുരുഷന്‍മാര്‍ ബദാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അമീനോ ആസിഡുകള്‍, അര്‍ജിനിന്‍ പോലുള്ള ഘടകങ്ങള്‍ ഇതിലുള്ളതാണ് കാരണം. രക്തക്കുഴലുകളെ ആയാസരഹിതമാക്കാനും രക്തചംക്രമണം സുഗമമാക്കാനും ഇവ സഹായകമാണ്.

ബദാം കഴിച്ചില്ലെങ്കില്‍ ബീന്‍സ്, മത്തി, ഗോതമ്പ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നന്ന്. ആരോഗ്യകരമായ ലൈംഗികബന്ധത്തിന് കുടവയര്‍ ഇല്ലാതാകണമെന്നും പഠനത്തില്‍ പറയുന്നു. രക്തത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കേണ്ടതും ആവശ്യമാണ്.

ബദാം വളരെ ആരോഗ്യദായകവും അതില്‍ വളരെയധികം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നവയുമാണ്. തലച്ചോറിന്‍റെ ശക്തി വര്‍ധിപ്പിക്കാന്‍ ബദാമിന്‌ കഴിയുന്നു. ഇത്‌ കഴിക്കുന്നതിലൂടെ ഒരാളുടെ ചിന്താശേഷി വര്‍ദ്ധിക്കുന്നു.

ചര്‍മ്മ സൗന്ദര്യത്തിന്‌ ഒന്നാന്തരമാണ്‌ ബദാം എണ്ണയും ,ബദാം മില്‍ക്കും. ഇതിന്‍റെ ഉപയോഗം ചര്‍മ്മം മൃദുലമാക്കാന്‍ വളരെ സഹായകരമാണ്‌. കൂടാതെ ബദാമില്‍ വളരെയധികം ധാതുക്കള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഹൃദയ സംബന്ധിയായ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന്‌ സംരക്ഷിക്കും.

പൊട്ടാസ്യം ഉയര്‍ന്നതോതില്‍ ഉള്ളതുകൊണ്ടും, സോഡിയത്തിന്‍റെ അളവ്‌ കുറവായതു കൊണ്ടും രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും ബദാം ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കഴിയുന്നു. കൂടാതെ കൊളസ്‌ട്രാള്‍ നിയന്ത്രിക്കുന്നതിനും ഇത്‌ ഉത്തമമാണ്‌.

അത്‌ ഊര്‍ജ്ജം പ്രധാനം ചെയ്യുന്ന ഒന്നുകൂടിയാണ്‌. ബദാം. അമിത ഭാരം നിങ്ങളെ അലട്ടുന്നുവെങ്കിലും നിങ്ങള്‍ കഴിക്കേണ്ടത്‌ ബദാം തന്നെയാണ്‌. കാരണം മറ്റേതൊരു ഉപായത്തേക്കാളും ഭാരം കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ്‌ ബദാം.