scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Friday, January 17, 2014

ആറാം വിവാഹ വാർഷികം


അങ്ങിനെ ഈ വർഷവും ജനുവരി 18 എത്തിക്കഴിഞ്ഞു. എൻറെ ഓർമ്മകൾ ഒരുവർഷം പുറകോട്ട് സഞ്ചരിച്ചു. എനിക്ക് രണ്ടാം ജന്മം നല്കിയ ആ സംഭവം നടന്ന ദിവസത്തേലേക്ക്.

അതെ അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. എൻറെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ആ സംഭവം നടന്നിട്ട് ആറു വർഷം തികയുന്ന ആ ദിവസം. എൻറെ ആറാം വിവാഹ വാർഷികം.

തലെ ദിവസത്തെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു അതിരാവിലെ തന്നെ ഭാര്യയെ വിളിച്ചു ആശംസകൾ പറഞ്ഞതിനു ശേഷം ക്ഷീണം മാറ്റുവാൻ രണ്ട് മണിക്കൂർ മഴങ്ങി. പിന്നെ കുളികഴിഞ്ഞു കൂട്ടുകാരായ മുനീറിനേയും  അഷ്റഫിനേയും വിളിച്ചു. ഇന്നത്തെ  ഉച്ചഭക്ഷണം ഞാൻ സ്പോൻസർ ചെയ്തിരുക്കുന്നു എന്ന് പറഞ്ഞു.

അപ്പോൾ അവർ കാര്യം തിരക്കി. അത് നേരിൽ കണ്ടിട്ട്  പറയാം  എൻറെ റൂമിനടുത്തുള്ള പള്ളിയിൽ ജുമാ നിസ്ക്കരിച്ചതിനു ശേഷം എല്ലാവർക്കും കൂടി ഭക്ഷണം കഴിക്കാൻ പോകാം എന്നും പറഞ്ഞു.

മുന്നെ ഒരുക്കിവെച്ചിരുന്ന പുതിയ ഡ്രെസ്സെടുത്തിട്ടു നേരത്തെ തന്നെ പള്ളിയിൽ പോയി. ജുമാ നിസ്കാരം കഴിഞ്ഞ അഷ്റഫിനേയും  മുനീറിനേയും കൂട്ടി അഷ്റഫിൻറെ വണ്ടിയിൽ  അൽ  അയിൻ പട്ടണത്തിലെ നല്ലോരു ഹോട്ടലിൽ ഉച്ചഭക്ഷണത്തിനു പോയി.

ബിരിയാണി തന്നെ ഓഡർ ചെയ്തു. അഷ്റഫ് ചോദിച്ചു എന്താ ഇന്നതെ പ്രത്യേകത എന്ന്. ഞാൻ കാര്യം പറഞ്ഞു. ബിരിയാണിയുടെ കൂടെ ചിക്കൻ 65 വും അതുകഴിഞ്ഞു ഐസ്ക്രീമും കഴിഞ്ഞപ്പോഴേക്കും നമ്മുടെ തരികിടയുടെ (മുനീർ) വയർ ഫുൾ. ഒരു ചെറിയ മത്സരം എന്ന നിലക്കെലെ എല്ലാം തട്ടി വിട്ടിരുന്നത്. ഒപ്പം എത്താൻ ഞാൻ വല്ലാതെ പാടുപെട്ടു.

സപ്ലെയറെ ആ വഴിക്ക് കാണാത്തതുകാരണം  തൽക്കാലം നിർത്തി. ഇനി ഒരടി മുന്നേട്ട് വെക്കാൻ പറ്റില്ല കിടന്നേ പറ്റൂ എന്ന് മുനീർ പറഞ്ഞു. വിരലിട്ടു ഒന്ന് ഛർദിക്കാൻ നോക്ക് എന്ന് പറഞ്ഞപോൾ അതിനു സ്ഥലം ഉണ്ടെങ്കിൽ അവിടെ ഒരു കോഴിക്കാല് കഴറ്റിയിരുന്നു എന്ന് പറഞ്ഞു. അവനെ എടുത്തു വണ്ടിയിലിട്ടു റൂമിലേക്ക് യാത്രയായി.

കുറച്ചുനേരത്തേ വിശ്രമത്തിനു ശേഷം ദുബായിയിൽ പോകാമെന്ന് തീരുമാനിച്ചു. ഞാൻ ആണെങ്കിലോ ഇതുവരെ ദുബായിയിൽ പോയിട്ടില്ല എന്നു പറയുന്നത് ശരിയല്ല. എന്നാൽ പോയി എന്ന് പറയുന്നത് തീരെ യോജിക്കുകയും ഇല്ല. അതായത് കഴിഞ്ഞ തവണ നാട്ടിൽ നിന്ന് വന്നത് ദുബായി വഴി ആയിരുന്നു. ഒരു പ്രവാസി  നാട്ടിൻ  നിന്നും വരുമ്പോഴുള്ള മാനസികാവസ്ഥ നിങ്ങൾക്കറിയാമെല്ലോ.



എന്തായാലും ഇന്നു ദുബായി കാണുവാൻ  തീരുമാനിച്ചു. ദുബായിയിൽ  അപ്പോൾ  ദുബായ് ഷോപ്പിംഗ് ഫെസ്റ്റുവെൽ (ഡി.എസ്.എഫ്.) നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. അങ്ങിനെ ഡി.എസ്.എഫ്. നടക്കുന്ന ദുബായിലെ സ്ഥലമായ ഗ്ലോബൽ വില്ലേജിലേക്ക് വൈകുന്നേരം ഒരു 4 മണിയോടെ യാത്രയായി.കൂടെ മുനീറിൻറെ കൂട്ടുകാരൻ ജലീലും ഉണ്ടായിരുന്നു.

അങ്ങിനെ ഞങ്ങളുടെ യാത്ര തുടങ്ങി അൽ  അയിൻ  ബോർഡർ എത്തിയപ്പോൾ ഒരു ഹോട്ടലിൽ കയറി ചായ കുടിച്ചു വീണ്ടും യാത്രയായി. കുറച്ചു ദൂരം ചെന്നപ്പോൾ ബുർജി ഖലീഫ കാണാൻ തുടങ്ങി. പുലിവാൽ കല്ല്യാണത്തിൽ സലീംകുമാർ പറയുന്ന പോലെ ദുബായി എത്തി എന്ന് മയക്കത്തിൽ നിന്ന് ഉണർന്ന നമ്മുടെ ജലീൽ തട്ടിവിട്ടു.

കുറച്ചു കൂടി ദൂരം ചെന്നപ്പോഴേക്കും ദുബായിലെ ട്രാഫിക്ക് കൂടിവന്നു. എങ്ങിനെ ഗ്ലോബൽ വില്ലേജിലേക്ക് പോകണമെന്നറിയാതെ ദുബായ് മുഴുവൻ  കറങ്ങിഎന്ന് പറയാം. അവസാനം ഒരിടത്ത് വണ്ടി നിർത്തി അടുത്തു കണ്ട അറബി ചെക്കൻമാരോടു വഴി ചോദിച്ചു.

അടുത്ത റൈറ്റ് തിരിഞ്ഞ് പിന്നേ രണ്ടാമത്തെ റൈറ്റ് തിരിഞ്ഞാൽ അവിടെ ബോർഡ് എഴുതിയതുകാണാം എന്ന് പറഞ്ഞു. അതനുസരിച്ച് ഞങ്ങൾ വണ്ടി വിട്ടു. പറഞ്ഞതനുസരിച്ച് പോയപ്പോൾ അവിടെ ഗ്ലോബൽ  വില്ലേജിൻറെ ബോർഡ് കണ്ടില്ല. ചെന്നു പെട്ടതോ ഒരു വില്ലയുടെ മുന്നിലും പോകുന്നടത്തെല്ലാം വില്ലയുടെ ബോഡ് വെച്ചിട്ടിമുണ്ട്.


അപ്പോൾ മനസിലായി അറബികൾ പറഞ്ഞതു ഗ്ലോബൽ വില്ലേജിലേക്കുള്ള വഴിക്കു പകരം വില്ലയിലേക്കുള്ള വഴിയാണ് എന്ന്. അവിടെ നിന്നും തിരിച്ചു ഒരുവിധം കറങ്ങി അവനാനം ഗ്ലോബൽ വില്ലേജിലെ യന്ത്രുഞ്ഞാലിൻറെ വട്ടം കണ്ടുതുടങ്ങിയപ്പോൾ  സമാധാനമായി. അവസാനം അവിടെ എത്തി വണ്ടി പാർക്കുചെയ്തു.

വെള്ളിയാഴ്ച നല്ല തിരക്കുള്ളതുകൊണ്ട് കുറച്ച് ദൂരെയാണ് പാർക്കിംഗ് കിട്ടിയത്. അവിടെ നിന്ന് സൈക്കിൾ റിക്ഷക്കാർ 10 ദിർഹം കൊടുത്താൽ പ്രധാന കവാടത്തിൽ കൊണ്ടുവിടാം എന്ന് പറഞ്ഞ് ഞങ്ങളെ സമീപിച്ചു. ചെറിയ തണുപ്പുള്ള രാത്രിയിൽ പല നാട്ടിൽ നിന്നും പീസുകളെയും കണ്ട് നടക്കുന്നത് ഒരു രസം എന്ന നിലയിൽ സൈക്കിൾ റിക്ഷയിൽ കയറണ്ട എന്ന് തീരുമാനിച്ചു.

എല്ലാം കണ്ട് പ്രധാന കവാടത്തിൽ എത്തിയത് അറിഞ്ഞില്ല. തൊട്ടടുത്തുള്ള ടിക്കറ്റ് കൗണ്ടറിൽ  നിന്ന് ടിക്കറ്റ് എടുത്തപ്പോൾ ഒരു കൂപ്പണും കിട്ടി. കൂപ്പണ്‍ പൂരിപ്പിക്കുവാൻ ആരുടെ അടുത്തും പേനയില്ലത്തതുകൊണ്ട് അതു തിരക്കി നടക്കലായി. എല്ലാവരും  വന്നത് ഞങ്ങളെ പോലെ ആയതിനാൽ ഉള്ള പേനക്ക് ഡിമാൻറ് കൂടുതലായിരുന്നു. ഒരുവിധത്തിൽ  പേന സംങ്കടിപ്പിച്ചു കൂപ്പണ്‍ പൂരിപ്പിച്ച് അകത്ത് കടന്നു.

ഗ്ലോബൽ വില്ലേജിനുള്ളിൽ ഓരോ രാജ്യത്തിൻറെയും ഉത്പന്നങ്ങളും ആഘോഷങ്ങളും മറ്റും പ്രത്യേകം വിഭാഗങ്ങളായി അതത് രാജ്യത്തിൻറെ ഒരു മാതൃകയിൽ ഷാളുകളായി തിരിച്ചിരിക്കുന്നു. ഓരോ രാജ്യത്തിൻറെയും ഷാളുകളിൽ കയറി ആവശ്യ മുള്ള സാധനങ്ങൾ വാങ്ങുകയും ഫോട്ടോ എടുക്കുകയും മറ്റു കലാപരുവാടികൾ കാണുകയും ചെയ്തു ഞങ്ങൾ  മുന്നോട്ട് നീങ്ങി.

അതിനിടയിൽ ഡി.എസ്.എഫ്  ൻറെ കൂപ്പണ്‍ വാങ്ങുവാനും മറന്നില്ല. കൂപ്പണ്‍ ആടിക്കുകയനെങ്ങിൽ എല്ലാ പ്രവാസികളുടെയും ആഗ്രഹമായ പ്രവാസ ജീവിതം നിരത്തുവാൻ  ഒരു കാരണമായാലോ എന്ന് കരുതി. ഇനി എടുക്കാതിരുന്നിട്ടു അടിക്കാതിരിക്കണ്ട .

ഇന്ത്യയുടെ ഷാളിൽ എത്തിയപ്പോൾ ഒരു വശത്ത് തിരുവാതിരക്കളി നടക്കുന്നു. കുറച്ച് നേരം അതു കണ്ടതിനു ശേഷം കുറച്ച് മുന്നേട്ട് പോയപ്പോൾ  ഉത്തരേന്ത്യയുടെ ഒരു മണവാട്ടിയും മണവാളനും ചെണ്ടപോലെയുള്ള ഒരു ഉപകരണത്തിൽ കൊട്ടി കളിച്ച് ഞങ്ങൾക്കഭിമുഖമായി വരുന്നു. അവരുടെ കളിയും മറ്റും കണ്ട് ബാക്കി കണുവാനുള്ള ഭാഗത്തേക്ക് പോയി. അതിനിടയി കുറച്ച് അറബികൾ പാട്ടിപാടി കളിക്കുന്നത് കണ്ട് അവരുടെ കൂടെ കുറച്ച് കളിച്ച് യന്ത്രൂഞ്ഞാലിനടുത്ത് എത്തി. 

ചെറുപ്പത്തിൽ  പുതിയങ്ങാടി നേർച്ചക്ക് കൂട്ടുകാരൊത്ത് പോയാൽ യന്ത്രൂഞ്ഞാലിൽ  കയറൽ  ഒരു പതിവാണു. പക്ഷേ ഞാൻ അതിൽ നിന്നും മാറി നിക്കും. ഒന്നു രണ്ട് തവണ അവർ നിർബദ്ധിച്ചു കേറ്റിയിട്ടുണ്ട്. ഇപ്പോയും ആ പേടി ഉണ്ടോ എന്നു ഒരു സംശയം. മറ്റുള്ളവരെ ഊഞ്ഞാലിൽ കയറ്റി ഞാൻ ഒന്ന് ബാത്ത്റൂമിൽ  പോയി തിരിച്ചു വന്നപ്പേഴേക്കും അവരുടെ ആട്ടം കഴിഞ്ഞിരുന്നു.

പിന്നെ  റിംഗ് എറിഞ്ഞ് സാധനങ്ങൾ സ്വന്തമാക്കുന്നിടത്തും എറിഞ്ഞ് തളിയിടുന്നടതും അതുപോലെയുള്ള തരികിട പരുവാടികളുടെ ഇടയിലൂടെ കറങ്ങി കഴിഞ്ഞപ്പേഴേക്കും ഒരുമണി കഴിഞ്ഞിരുന്നു. ദുബായിയുടെ ബാക്കി ഭാഗം കാണുന്നതിന് പിന്നോരിക്കൽ വരാം എന്ന് തീരുമാനിച്ച് തിരികെയുള്ള യാത്ര തിരിച്ചു.

പോയതുപോലെതന്നെ തിരിച്ചു വരുമ്പോയും കണ്ണിനെയും മനസ്സിനെയും കുളിരു  തോന്നിപ്പിക്കുന്ന മറുനാടൻ  സുന്തരികളെ കണ്ടു വേഗം വണ്ടി നിർത്തിയിട്ടിരിക്കുന്ന സ്ഥലത്തെത്തി. വണ്ടിയിൽ കയറി യാത്ര തുടങ്ങി. കുറച്ചു ദൂരം സഞ്ചരിച്ചു എവിടെയാണ്  അൽ അയിൻ ഭാഗത്തേക്ക്‌ തിരിയേണ്ടത്‌ എന്ന് ബോർഡു നോക്കി അഷ്‌റഫ്‌ ഒരു 90 / 95 കി. മി. സ്പീഡിൽ വണ്ടി വിട്ടു.

അഷ്റഫിൻറെ കൂടെ മുനീറും ഞാനും ജലീലും പിന്നിലുമാണ് ഇരിക്കുന്നത്. അരമണിക്കൂർ കഴിഞ്ഞു സീറ്റ് ബെൽറ്റ്‌ അടുത്ത് മുനീറിന് കൊടുത്തിട്ട് ഞാൻ പറഞ്ഞു ഈ ബെൽറ്റ്‌ നല്ലവണം മുറുക്കി ഇട്ടോ. അവൻ ബെൽറ്റ്‌ കോളത്തി നല്ലപോലെ ഒന്നിരുന്നു. പെട്ടന്നു ........ട്ടോ..... എന്നൊരു ശബ്ദം കൊറച്ചു നേരത്തേക്ക് ഒന്നും കാണാൻ കഴിയുന്നില്ല. ഒന്നും കേൾക്കാൻ പറ്റുന്നില്ല. അകെ ഒരു അബോധാവസ്ഥ.

ബോധം തെളിഞ്ഞു വരുമ്പോൾ മുനീറിൻറെ നിലവിളിയാണ് പടച്ചവനെ കാക്കേണമേ അഷ്റഫേ വണ്ടി നിർത്തൂ..... പടച്ചവൻറെ കാരുണ്യം കൊണ്ടും അഷറഫിൻറെ കണ്ട്രോളുകൊണ്ടും ട്രാക്ക് ഒന്നും തെറ്റാതെ ഒരുവിധത്തിൽ വണ്ടി നിർത്തി. സീറ്റ് ബെൽറ്റ്‌ കോളത്തിയത്കൊണ്ട് ആരും പുറത്തേക്ക് തെറിച്ചു പോയിട്ടില്ല. എന്ത് പറ്റി എന്ന് ഒരു പിടിയും ഇല്ലാതെ വണ്ടിയുടെ ഡോർ തുറക്കാൻ നോക്കി പറ്റുന്നില്ല. 

അവസാനം ചവിട്ടിതുറന്നു പുറത്തു ചാടി നോകിയപ്പോൾ വണ്ടിയുടെ ടിക്ക്  തകർന്നു ഉള്ളിലോട്ടു പോയിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ എന്താ തട്ടിയത് എന്ന് ഒന്നും കാണുന്നുമില്ല. ഞങ്ങളുടെ പിന്നിൽ വന്നിരുന്ന വണ്ടികൾ പാർക്കിംഗ് സിഗിനൽ ഇട്ടു വണ്ടി നിർത്തി മറ്റു വണ്ടികളെ നിയന്ത്രിച്ചു.

ഏകദേശം ഒരു മുക്കാകിലോമീറ്റർ അകലേ വേറെ ഒരു വാൻ സാമ്പാറിലെ വെണ്ടയ്ക്ക കിടക്കുന്നതുപോലെ കണ്ട്. അപ്പോളെ മനസിലായി ആ വണ്ടിയാണ് നമ്മുടെ വണ്ടിയെ ഉമ്മവെചതെന്ന്.സംഭവസ്ഥലത്ത്  വന്നവർ  വന്നവർ  ചോദിക്കുന്നു വണ്ടിയിൽ ഉള്ളവർ എവിടെ എന്ന് അധിനു മറുപടി പറഞ്ഞു ഞങ്ങൾ കുഴങ്ങി. അവരെ പറഞ്ഞിട്ട് കാര്യമില്ല വണ്ടിയുടെ അവസ്ഥ അങ്ങിനെയാണ്. പെട്ടന്നുതന്നെ പോലീസിൽ വിളിച്ചു വിവരം പറഞ്ഞു.

കൊടും തണുപ്പ് ഉണ്ടെങ്ങിലും ഞങ്ങൾക്കാർക്കും അതനുഭാവപ്പെടുനില്ല. നിലവിളി ശബ്ദത്തിൽ പോലീസും ആബുലൻസും എത്തി. അപ്പോയാണ് ഞങ്ങൾക്ക് സ്വഭോദം വന്നത് ഓരോരുത്തരും അവരവരെ പരിശോധിച്ച് നോക്കി. ഡ്രൈവർ അഷ്‌റഫിന് മൂക്കിനു മുകളിൽ ചെറുതായി ഒരു സ്ക്രാച് പിന്നെ അവൻറെ വലത്തേ കൈ അനക്കാൻ വയ്യ. മുനീറിന് ഊരയ്ക്ക്‌ ചെറുതായി എന്തോ ഉള്ളതുപോലെ ഒരുതോന്നൽ. ഞങ്ങൾക്ക് രണ്ടാൾക്കും അപ്പോളെ ഒന്നും കണ്ടില്ല.

പോലീസിൻറെ പരിശോധനയും മറ്റും കഴിഞ്ഞപ്പോഴേക്കും ആബുലൻസുകാർ അഷ്രഫിനേ സ്ട്രക്ച്ചരിൽ കയറ്റി കിടത്തി പ്രാഥമിക ശ്രുശ്രൂഷ കൊടുത്തു. മുനീറിന് വേണ്ടി വേറെ ആബുലൻസ് എത്തി സ്ട്രക്ച്ചരിൽ കയറ്റി ബെൽട്ടിടുമുരുക്കി. അതിൽ തന്നെ ഞാനും ജലീലും ആശുപത്രിയിലേക്ക് പോയി.
മുനീറിൻറെ അവസ്ഥ കണ്ടപ്പോൾ ഞങ്ങൾക്ക് കുറച്ചു പേടിയായി.

ആശുപത്രിയിൽ എത്തിയപ്പോൾ ജലീലിനു ഊരക്ക് എന്തോ വേദന ഉണ്ടോ എന്നൊരു തോന്നൽ. എന്തായാലും അവനേയും കാണിക്കാം എന്ന് തീരുമാനിച്ച് എല്ലാവരുടെയും ഫയൽ ഓപ്പൺ ചെയ്തു ഡോക്ടറെ കാണാൻ ഇരിക്കുമ്പോൾ നമ്മുടെ വണ്ടിയെ പ്രണയിച്ച് മുത്തം കൊടുത്ത വാനിൻറെ ഡ്രൈവറുടെ ഒരു ഫോൺ. സംഭവത്തെ കുറിച്ച് അറിയാനും മറ്റും.

അതോരു പട്ടാണി (പാക്കിസ്ഥാനി) ആയിരുന്നു. സംഭവസ്ഥലത്തുനിന്നു തന്നെ അവനെ പോലീസ് കൊണ്ടുപോയ കാരണം അവൻ ഒന്നും അറിഞ്ഞിട്ടില്ല. ഡോക്ടറെ കണ്ട വിവരമനുസരിച്ച് പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. ഫോൺ വന്നപ്പോൾ തന്നെ നാലു തെറിവിളിക്കണം എന്നുണ്ടായിരുന്നു. പിന്നെ നമ്മളും വണ്ടിയിൽ പോയുന്നവരല്ലേ നമ്മുക്കും സംഭവിക്കാം അപകടങ്ങൾ എന്ന നിലക്ക് ഒന്നും പറയാതെ പല്ല്കടിച്ചുപിടിച്ചു ആ ദേഷ്യം കളഞ്ഞു.

ഏതോ ഒരു കമ്പനിയുടെ സെയിൽസ് വണ്ടി ആയിരുന്നു അത്. മറ്റെരു വണ്ടി കേടായതിന്നാൽ അവൻ ഓവർ ടൈം അടുത്ത് സാധനങ്ങൾ കൊടുത്ത് വരുകയായിരുന്നു. അതിനിടയിൽ അവൻറെ കണ്ണ് ഒന്ന് മാളിപ്പോയി വണ്ടി നല്ല സ്പീടും ആയിരുന്നു. മണിക്കൂറിൽ 135/140 കിലോമീറ്റർ സ്പീഡ്. പാമ്പ് കടിച്ചവൻറെ തലയിൽ തേങ്ങ വീണപോലെ എന്ന രൂപത്തിലായി ഇപ്പോൾ അവരുടെ അവസ്ഥ

ഒരോരുത്തരെ ഡോക്ടറുടെ പരിശോദനക്കായി കൊണ്ടു പോയി. എല്ലാവർക്കും എക്സറേയും മറ്റും എടുക്കണമെന്ന് ഡോക്ടർ പറഞ്ഞു. മൂന്ന് രോഗികളേയും കൊണ്ട് എല്ലായിടത്തും പോയി വന്നപ്പോഴേക്കും എനിക്കും ശരീരത്തിൽ വേദന ഉള്ളതുപോലെ ഒരു തോന്നൽ ഞാൻ അത് കാര്യമാക്കില്ല. മറ്റുള്ളവരുടെ എല്ലാ പരിശോദനയും കഴിഞ്ഞ് അവസാനം റിൾസട്ട് വന്നു.

പരമകാരുണ്യവാൻറെ അനുഗ്രഹത്താൽ ഒരാൾക്കും വലിയ കുഴപ്പമില്ല. ഇതിനിടയിൽ പട്ടാണി പല തവണ വിളിച്ചിരുന്നു. പാവത്താനെ പോലീസ് പിടിച്ചു വെച്ചിരിക്കുകയാണ്. ഞങ്ങൾ വന്ന് കാര്യങ്ങൾ തീരുമാനമാക്കുന്നതിനാണ് അവനെ പിടിച്ചു വെച്ചിരിക്കുന്നത്.

അവനു രാവിലെ വീണ്ടും പണിക്ക് പോവാൻ ഉണ്ട്. ഞങ്ങൾക്കാർക്കും കുഴപ്പമില്ല എന്ന് കണ്ടപ്പോൾ അവൻറെ വിളിയുടെ രീതി മാറി. നിങ്ങളുടേത് പോളിഞ്ഞാലും വേണ്ടില്ല എൻറെത് അങ്ങോട്ട് കടക്കെട്ടെ എന്ന രൂപത്തിലാണ് ഇപ്പോൾ അവൻ വളിക്കുന്നത്.

ഡോക്ടറുടെ കുഴപ്പമില്ല എന്ന സർട്ടിഫിക്കറ്റുമായി ആശുപത്രിയിൽ ഉള്ള പോലീസ് കൗണ്ടറിൽ ചെന്നപ്പോൾ അൽ അയിൻ ബോർഡറിലുള്ള പോലീസ് സ്റ്റേഷനിൽ ആണു ഞങ്ങളുടെ പരാതിയും മറ്റും ഉള്ളത് അവിടെ ഈ പേപ്പർ കോടുക്കുവാൻ പറഞ്ഞു. ഞങ്ങളാണെങ്കിൽ പരുവാടി എല്ലാം കഴിഞ്ഞു തിരിച്ചു പോവുകയായതിനാൽ എല്ലാവരുടെയും പോക്കറ്റ് 95 ശദമാനവും കാലിയായിരിക്കുന്നു. വണ്ടിയാണെങ്കിൽ പൂർണ്ണമായും തകന്നിരിക്കുന്നു.

തിരിച്ച് റൂമിൽ എത്തുന്നതിന് പോയിട്ട് പോലിസ് സ്റ്റേഷനിൽ എത്തുവാനുള്ള കാഷ് പോലും ഇല്ല. എന്തായാലും റോഡിലേക്ക് പോകാം ആരെങ്കിലും കിട്ടും. ആരെക്കിട്ടാൻ പുലർച്ച നാലുമണിക്ക്. കുറച്ച് നേരം സ്റ്റേപ്പിൽ കാത്തുനിന്നപ്പോൾ ഒരു മലയാളി ടാക്സി കിട്ടി. അവനോട് കാര്യം പറഞ്ഞു. ഇലക്കും മുള്ളിനും കേടില്ലാത്ത രൂപത്തിൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചുതരാം എന്ന് പറഞ്ഞു. പോലീസ് സ്റ്റേഷനെങ്കിൽ പോലീസ് സ്റ്റേഷൻ ബാക്കി അവിടേന്ന് നോക്കാം എന്ന് പറഞ്ഞ് എല്ലവരും ടാക്സിയിൽ കയറി. 

പുലർച്ചെ അഞ്ചേമുക്കാലായപ്പോൾ ഞങ്ങൾ പോലീസ് സ്റ്റേഷനുമുന്നിൽ എത്തി ടാക്സിക്കാരനെ ഒഴിവാക്കി. പുറത്ത് കൊടും തണുപ്പാണ്. മഴപോലെ മഞ്ഞ് പെയ്യുന്നു. ശരീരം തണുപ്പുകൊണ്ടും പോലീസ് സ്റ്റേഷനിൽ  പോകുന്ന പേടിയിലും വിറക്കുകയാണ്. ഞാൻ ആദ്യമായാണ് പോലീസ് സ്റ്റേഷനിൽ പോകുന്നത് അതും ഗഫിൽ. എൻറെ ഒപ്പമുള്ളവർ കൂളായി പോകുന്നത് കൊണ്ട് അവരുടെ പിന്നാലെ ഉള്ളിലേക്ക് പോയി.

ഉള്ളിൽ നമ്മുടെ പട്ടാണി ഇരിപ്പുണ്ട്. ഞങ്ങളെ കണ്ടപ്പോൾ അവനു ചെറിയ സമാധാനമായി. ഡ്യൂട്ടി സമയം മാറുന്നത്തിനാൽ ഞങ്ങളോട് അവിടെ ഇരിക്കാൻ പറഞ്ഞു. അവിടെ നാല് സീറ്റേ ഉണ്ടായിരുന്നൊള്ളൂ. അതിൽ പട്ടാണിയും, അഷ്റഫും, ജലീലും, മുനീറും ഇരുന്നു. ഞാൻ അതിനടുത്ത് മാറി നിന്നു.

കുറച്ച് കഴിഞ്ഞ് എന്തോ ഫയലോ മറ്റോ എടുക്കാൻ വന്ന ഒരു പോലീസുകാരൻ ഞാൻ നിക്കുന്നത് കണ്ട് അടുത്തുള്ള ഓഫീസറുടെ കസേര കണിച്ച് അവിടെ ഇരിക്കാൻ പറഞ്ഞു. ഞാൻ പേടികൊണ്ടും മറ്റും അവിടെ ഇരിക്കാൻ പോയില്ല. പോലീസുകാരൻ നിർബന്ധിച്ച് എന്നെ അവിടെ ഇരുത്തി എന്നിട്ട് പേടിക്കണ്ട എന്ന് പറഞ്ഞു. അപ്പോൾ എനിക്ക് ഓർമ്മവന്നത് നമ്മുടെ നാട്ടിലെ പോലീസുകാരേയും പോലീസ് സ്റ്റേഷനുമാണ്. അതു ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാമെല്ലോ.

പോലീസുകാരുടെ തിരക്കെല്ലാം കഴിഞ്ഞതിനു ശേഷം ഞങ്ങളുടെ കേസ് പരിഹരിക്കാൻ വിളിച്ചു. ഞങ്ങളുടെ അടുത്തുള്ള പേപ്പർ പോലീസിനു കോടുത്തു. അതിൽ ഞങ്ങൾക്കാർക്കും കുഴപ്പമില്ല എന്നുള്ളതു കൊണ്ടും പോലീസുകാരുടെ റിപ്പോട്ടിൽ പട്ടാണിയുടെ അടുത്താണ് തെറ്റ് എന്നത് കൊണ്ടും കേസ് ആക്കണോ അതോ ഒത്ത് തീർപ്പാക്കണോ എന്ന് ഞങ്ങളോട് ചോദിച്ചു.

കുഴപ്പമില്ലാത്തതിൻറെ പേരിലും പിന്നെ കേസ്സാക്കിയാൽ അതിനുള്ള ബുദ്ധിമുട്ട് ആലോജിച്ചും കേസ്സ് വേണ്ട വണ്ടി ശരിയാക്കി തന്നാൽ മതി എന്ന് പറഞ്ഞു. അങ്ങിനെ വണ്ടി ശരിയക്കുവാൻ ഇൻഷൂരൻസിനു കൊടുക്കാനുള്ള പേപ്പറിന് രണ്ട് ദിവസം കഴിഞ്ഞ് വരാനും പട്ടാണിക്ക് തെറ്റിനുള്ള പിഴയും നൽകി ഞങ്ങളെ പിരിച്ചുവിട്ടു.  അങ്ങിനെ പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്ത് വന്ന് അൽ അയിൻ പോകുവാൻ എന്ത് ചെയ്യും എന്ന് അലോജിച്ച് റോഡി നിന്ന്. കുറേ നിന്നെങ്കിലും വണ്ടി ഒന്നും കിട്ടിയില്ല.

വിശനിന്നിട്ട് നിൽക്കാൻ വയ്യ. ഊര് തെണ്ടികളുടെ ഓട്ട കീശയിൽ എന്തുണ്ടാക്കാൻ എന്നാലും എല്ലാവരുടെയും പോക്കറ്റ് തപ്പി 15 ദിർഹം കിട്ടി. അത്കൊണ്ട് അടുത്തുള്ള ഗ്രോസറിയിൽ പോയി 2 ദിഹത്തിൻറെ 4 ജ്യൂസും 1.5 ദിഹത്തിൻറെ 4 കേക്കും വാങ്ങി കഴിക്കുന്നതിനിടയിൽ വല്ല കള്ള ടാക്സിയും കിട്ടുമോ എന്ന് ഗ്രോസറിക്കാരനോട് ചോദിച്ചു.

അദ്ധേഹം രണ്ട് മൂന്ന് നമ്പറിലേക്ക് വിളിച്ച് ഒരു കാർ ഒപ്പിച്ചു തന്നു. അതിൽ കയറി നേരെ മുനീറിൻറെ റൂമിലേക്ക് വിട്ടു. അവിടെ എത്തി തൊട്ടടുത്ത കടക്കാരനിൽ നിന്ന് ടാക്സി കാശ് വാങ്ങിച്ചു കൊടുത്തു. റൂമി കയറി ക്ഷീണം കൊണ്ടും മറ്റും ഡ്രസ്സ്‌ ഒന്നും മാറ്റാതെ തന്നെ ഒരു മഴക്കത്തിലേക്ക് വഴുതി വീണു.




No comments:

Post a Comment