scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Friday, September 6, 2013

പ്രഭാതഭക്ഷണം

ഇന്ത്യയിലെ നാല് മെട്രോ നഗരങ്ങളിലായ മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇഡ്‌ലിയും സാമ്പാറുമാണ് ഇന്ത്യയിലെ മികച്ച പ്രഭാത ഭക്ഷണമെന്ന് പറയുന്നു. 
 എട്ട് വയസ്സു മുതല്‍ നാല്‍പത് വയസുവരെയുള്ളവരില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 3600 പേരിലാണ് പഠനം നടത്തിയത്. 
 പഠന പ്രകാരം മൂന്ന് ഇഡ്‌ലിയും സാമ്പാറുമാണ് ഏറ്റവും മികച്ച പ്രഭാതഭക്ഷണം. എന്നാല്‍ പോഷക ഗുണമില്ലാത്ത പ്രഭാത ഭക്ഷണമാണ് ഇന്ത്യയിലെ 40 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ കഴിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Tuesday, September 3, 2013

സംശയം രോഗം തന്നെ


ഗൗരവമേറിയ മനോരോഗങ്ങളില്‍ ഉള്‍പ്പെട്ടതാണ് സംശയരോഗം. സംശയരോഗത്തിൻറെ  ലക്ഷണങ്ങള്‍ മറ്റുപല മനോരോഗങ്ങളിലും കാണാറുണ്ട്. എന്നാലും സംശയങ്ങള്‍ മാത്രം ഉണ്ടാകുന്ന രോഗാവസ്ഥയാണ് സംശയരോഗം അഥവാ ഡെലൂഷനല്‍ ഡിസോഡര്‍.

മറ്റു മനോരോഗങ്ങളെ അപേക്ഷിച്ച് സംശയരോഗം താരതമ്യേന കുറവാണ് കണ്ടുവരുന്നത്. നിത്യജീവിതത്തില്‍ സംഭവ്യമായ കാര്യങ്ങളോടനുബന്ധിച്ചുള്ള മിഥ്യാധാരണയാണ് ഈ രോഗത്തിൻറെ കാതല്‍.

ഉദാഹരണം: ഭാര്യക്ക് പരപുരുഷ ബന്ധമുണ്ട്, അയല്‍വാസി തന്നെ കൊല്ലാന്‍ പദ്ധതിയിട്ടിരിക്കുന്നു എന്നൊക്കെയാകാം ഇത്തരം മിഥ്യാധാരണകള്‍. ഇവ ഒന്നോ അതിലധികമോ ഉണ്ടാകാം.

Monday, September 2, 2013

മുന്തിരിയും ആരോഗ്യവും

മുന്തിരിയും മുന്തിരി ഉല്‍പന്നങ്ങളും കഴിക്കുന്നത് സ്ഥിരമാക്കുന്നത് ആരോഗ്യകരമായ ശീലം വളര്‍ത്താന്‍ ഉതകുമെന്ന് പഠനറിപ്പോര്‍ട്ട്.

മുന്തിരി ജ്യൂസും ഉണക്കമുന്തിരിയും പോഷകസമൃദ്ധമായ ഭക്ഷണമാണെന്നാണ് പഠനഫലം പറയുന്നത്.

മുന്തിരിയുടെ ലഹരിമുക്തമായ എല്ലാ രൂപവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമാണ്.

21,800 പേരുടെ അഞ്ചു വര്‍ഷത്തെ ആഹാരരീതി നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇവരില്‍ മുന്തിരിയും മുന്തിരി ഉല്‍പന്നങ്ങളും സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, നാരുകള്‍ എന്നിവ മറ്റുള്ളവരേക്കാള്‍ കൂടുതലായി കണ്ടെത്തി.

Sunday, September 1, 2013

വെണ്ട കൃഷി

ഇംഗ്ലീഷില്‍ Okra,Lady's fingers എന്നീ പേരുകളില്‍ അറിയപ്പെടുന്ന വെണ്ടയുടെ ജന്മദേശം ആഫ്രിക്കയാണ്. വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് വെണ്ട കൃഷി ചെയ്യുന്നത്. മാല്‍വേസി കുലത്തില്‍പ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം എബീല്‍ മൊസ്‌കസ് എസ്‌കുലന്റസ് (Abelmoschus esculentus) എന്നാണ്.

വെണ്ട കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. ഫിബ്രവരി-മാര്‍ച്ച്, ജൂണ്‍-ജൂലായ്, ഒക്ടോബര്‍-നവംബര്‍ എന്നീ മൂന്ന് സീസണുകളില്‍ കൃഷി ആരംഭിക്കാവുന്നതാണ്.

കേരളത്തില്‍ അധികം ഉപയോഗിക്കുന്നത് നീളമുള്ള 'അര്‍ക്ക അനാമിക' (ശാഖകളില്ലാത്ത ഇനം,പച്ചനിറത്തില്‍ കായ്കള്‍)വിഭാഗത്തില്‍പ്പെട്ട വെണ്ടയാണ്.