ചുവന്ന്
തുടുത്ത ചെറിപ്പഴം. കണ്ടാൽ അപ്പോൾത്തന്നെ തിന്നാൻ തോന്നും. ബേക്കറികളിലെ
കണ്ണാടിക്കുപ്പികളിൽ പഞ്ചസാരവെള്ളത്തിൽ മുങ്ങിക്കുളിച്ച് കിടക്കുന്ന
ചുവന്നസുന്ദരിമാരെ വാങ്ങി ആർത്തിയോടെ കഴിക്കാറുമുണ്ട്.
കേക്കും ബ്രഡുമടക്കം പല ബേക്കറി പലഹാരങ്ങളും ചെറിപ്പഴം പീസ് പീസാക്കി അലങ്കരിക്കാറുമുണ്ട്.
ഈ പഴസുന്ദരിക്ക് മറ്റു ചില കഴിവുകളുമുണ്ടത്രേ. നല്ല ഉറക്കം നൽകാൻ കഴിവുള്ളവളത്രേ ചെറി. മാത്രമല്ല കണ്ണടയ്ക്കുന്ന സമയം കൂട്ടാനും അവൾക്ക് സാധിക്കും.
രാത്രിയിൽ അല്പം ചെറിജ്യൂസ് കഴിച്ചാൽ മതി സുഖമായി ഉറങ്ങാം. ഉറക്കപ്രശ്നങ്ങൾ ഉള്ളവർ ഇനി ചൂട് ചോക്ളേറ്റും, ഉറക്ക ഗുളികകളും കഴിച്ചും രണ്ട് സ്മാളു വീശിയും ഒന്നും ഉറക്കത്തെ വിളിച്ചു വരുത്തേണ്ടതില്ലെന്ന് സാരം.