scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Saturday, June 22, 2013

വ്യായാമം അപകടമാകാതിരിക്കാന്‍

                 വ്യായാമം ചെയ്യേണ്ടത് ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. പല അസുഖങ്ങളെ തടഞ്ഞു നിര്‍ത്താനും ചില അസുഖങ്ങള്‍ക്കുള്ള പ്രതിവിധിയുമാണ് വ്യായാമങ്ങള്‍. എന്നാല്‍ വ്യായാമങ്ങള്‍ ചിലപ്പോഴെങ്കിലും വിനയാകാറുമുണ്ട്. വ്യായാമത്തിനിടയില്‍ മുറിവുകളും അപകടങ്ങളും വരുമ്പോഴാണിത്. പലപ്പോഴും ശ്രദ്ധക്കുറവാണ് അപകടങ്ങള്‍ക്കു കാരണമെങ്കിലും വ്യയാമം ചെയ്യുമ്പോള്‍ എത്ര ശ്രദ്ധിച്ചാലും ചിലപ്പോള്‍ ഉളുക്കുകളും അപകടങ്ങളുമെല്ലാം സംഭവിക്കാന്‍ സാധ്യത കൂടുതലുമാണ്. വ്യായാമം അപകടമാകാതിരിക്കാന്‍ വ്യായാമം ചെയ്യുമ്പോഴുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. 


വ്യായാമം അപകടമാകാതിരിക്കാന്‍


Thursday, June 20, 2013

സ്ക്രീന്‍ സേവര്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം

നിങ്ങളില്‍ പലരും നല്ല അടിപൊളി സ്ക്രീന്‍ സേവറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകുമല്ലോ..എന്നാല്‍ അതു പോലൊരെണ്ണം നിങ്ങള്‍ക്കും ഉണ്ടാക്കാന്‍ കഴിഞ്ഞാലോ ? ചുമ്മാ സ്ക്രീന്‍ സേവര്‍ ഉണ്ടാക്കുക മാത്രമല്ല അതു ഇന്‍സ്റ്റാള്‍ ചെയുംബോളും ശേഷം അത് ഉണ്ടാക്കിയത്  ആരു എന്ന്‍ ചെക്ക് ചെയ്താലും നിങ്ങളുടെ പേരു കൂടി കാണിച്ചാലോ ?
എങ്ങിനെയാണതു ഉണ്ടാക്കുക എന്ന്‍ നോക്കാം, ആദ്യം നമുക്കതിനു ഒരു swf ഫയല്‍ വേണം,swf എന്നാല്‍ ഫ്ലാഷ് അനിമേഷന്‍ ഫയല്‍ ആണു , അത് നെറ്റില്‍ തപ്പിയാല്‍ ധാരാളം കിട്ടും,തല്‍ക്കാലം നമുക്കത് തപ്പി സമയം കളയണ്ട,


Tuesday, June 18, 2013

അടുക്കളയില്‍ സൂക്ഷിയ്ക്കൂ, ആരോഗ്യക്കൂട്ടുകള്‍

        ആരോഗ്യം അടുക്കളയില്‍ നിന്നു തുടങ്ങുന്നുവെന്നു വേണമെങ്കില്‍ പറയാം. കാരണം നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങളും പ്രധാനം. ഭക്ഷണകലവറയെന്ന കാര്യം കൊണ്ട് അടുക്കയ്ക്ക് പ്രാധാന്യവുമേറും. ആരോഗ്യകരമായ ചില ഭക്ഷ്യവസ്തുക്കള്‍ അടുക്കളയില്‍ എപ്പോഴും ശേഖരിച്ചിരിക്കണം. ശേഖരിയ്ക്കുകയെന്നു വച്ചാല്‍ ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുകയെന്നതാണ് അര്‍ത്ഥം. ആരോഗ്യം നന്നാക്കാന്‍ സഹായിക്കുന്നവയാണ് ഇത്തരം ഘടകങ്ങള്‍. 
ആരോഗ്യം നന്നാക്കാന്‍ അടുക്കളയില്‍ സംഭരിച്ചു വയ്‌ക്കേണ്ട ചില സാധനങ്ങളെക്കുറിച്ച് അറിയൂ.

ഒലീവ് ഓയില്‍ 
   ഒലീവ് ഓയില്‍ പാചകത്തിന് ഉപയോഗിക്കാം. മറ്റു പാചകഎണ്ണകളുടെ കൊഴുപ്പ് ഇതിനില്ല. മാത്രമല്ല, ഒലീവ് ഓയിലിലുള്ളത് നല്ല കൊഴുപ്പുമാണ്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും

Sunday, June 16, 2013

കുടവയര്‍ കുറക്കാന്‍.

ലോകത്തിലെ ഒട്ടു മിക്ക മധ്യവയസ്കരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുടവയര്‍.കുടവയര്‍ ഒരു ശാരീരിക പ്രത്യേകതയാണ്.ചിലര്‍ക്ക് ഇത് പാരമ്പര്യമായ സവിശേഷതയായിരിക്കും.എന്നാല്‍ കൂടുതല്‍ പേര്‍ക്കും ഭക്ഷണരീതിയിലെ നിയന്ത്രണമില്ലായ്മയാണ് പ്രശ്നമാകുന്നത്.കുടവയര്‍ കുറയ്ക്കാനായി അമിതമായി വ്യായാമം ചെയ്തിട്ടും പട്ടിണി കിടന്നിട്ടും കാര്യമില്ല.ആദ്യമായി വേണ്ടത് ആഹാരക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുകയാണ് വേണ്ടത്. ദിവസവും ആറുനേരം ഭക്ഷണം കഴിക്കുന്നത്