scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Wednesday, November 13, 2013

കൈതച്ചക്കയും ആരോഗ്യവും

പ്രകൃതിദത്തമായ കാത്സ്യം, പൊട്ടാസ്യം, നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ ബി6, കോപ്പര്‍ തുടങ്ങിയവ ധാരളമായി കൈതച്ചക്കയില്‍  അടങ്ങിയിരിക്കുന്നു. വെയില്‍ കൊളളുന്നതുമൂലമുണ്ടാകുന്ന ക്ഷീണം അകറ്റാനും കൈതച്ചക്ക ഉത്തമം തന്നെ.

പുകവലികൊണ്ട്‌ രക്‌തത്തില്‍ കുറയുന്ന വിറ്റാമിന്‍ സി കൈതച്ചക്ക കഴിക്കുന്നതിലൂടെ പരിഹരിക്കും അതുകാരണം പതിവായി കൈതച്ചക്ക കഴിച്ചാൽ പുകവലിയില്‍നിന്നുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ വരെ ഇല്ലാതാകും. മാത്രമല്ല കാഴ്‌ച ശക്‌തി വര്‍ധിപ്പിക്കാനും പ്രായാധിക്യം മൂലമുള്ള കാഴ്‌ചക്കുറവിനെ ഒരു പരിധിവരെ പ്രതിരോധിക്കാനും കൈതച്ചക്ക കഴിക്കുന്നതിലൂടെ സാധിക്കും. 

കൂടാതെ ദഹനത്തിനു വളരെയേറെ സഹായകമാണ്‌ കൈതച്ചക്ക. കൈതച്ചക്കയില്‍ കാണപ്പെടുന്ന സള്‍ഫര്‍ അടങ്ങിയ പ്രോട്ടിയോളിക്‌ എന്‍സൈമുകളാണു ദഹനപ്രക്രിയയെ സഹായിക്കുന്നത്‌. കൈതച്ചക്ക പതിവായി കഴിക്കുന്നത്‌ എല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന്‌ ഉത്തമമാണ്‌.

പഴുക്കാത്ത കൈതച്ചക്ക ഹൃദ്രോഗത്തിനു (പ്രത്യേകിച്ചും പ്രമേഹമില്ലാത്തവര്‍ക്ക്) നല്ലതും അരുചി, ക്ഷീണം എന്നിവയെ മാറ്റുകയും ചെയ്യും.  വൃക്കസംബന്ധമായ രോഗങ്ങള്‍ക്കു കൈതച്ചക്ക വളരെ നല്ലതാണ്. മൂത്രം വളരെ കുറച്ചു പോവുക, മൂത്രം ഒഴിക്കുമ്പോള്‍ കടച്ചിലുണ്ടാവുക എന്നീ രോഗാവസ്ഥകളില്‍ നല്ല ഫലം ലഭിക്കും.

 കൈതച്ചക്കയുടെ ഓല കുത്തിപ്പിഴിഞ്ഞെടുത്ത നീരു കഴിച്ചാല്‍ ഉദരകൃമികള്‍ നശിക്കുന്നതാണ്. ഈ നീരില്‍ പഞ്ചസാര ചേര്‍ത്ത് നല്‍കിയാല്‍ വില്ലന്‍ചുമയ്ക്ക് ആശ്വാസം ലഭിക്കും. കാലില്‍ കറുത്തു തടിച്ചുണ്ടാകുന്ന എക്‌സിമ എന്ന രോഗത്തിന് കൈതച്ചക്കയുടെ നീര് പുരട്ടിയാല്‍ ചൊറിച്ചിലിനും എക്‌സിമയുടെ കട്ടികുറയുന്നതിനും നല്ലതാണ്.

കൈതച്ചക്ക പതിവായി കഴിക്കുന്നത് എല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന് ഉത്തമമാണ്. മോണരോഗത്തിനു കാരണമായ ബാക്ടീരിയകള്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ക്കു കഴിയും. കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതിലും, പ്രായാധിക്യം മൂലമുള്ള കാഴ്ചക്കുറവിനെ ഒരു പരിധിവരെ പ്രതിരോധിക്കുന്നതിലും കൈതച്ചക്കയ്ക്കു മുഖ്യപങ്ക് വഹിക്കാനാകും. കൈതച്ചക്കയിലടങ്ങിയിരിക്കുന്ന പ്രത്യേക തരം തന്മാത്രകള്‍ ചിലതരം അര്‍ബുദങ്ങളെ അകറ്റിനിര്‍ത്താനും സഹായിക്കും.

No comments:

Post a Comment