scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Sunday, September 15, 2013

സൈതാലിക്ക

മുഖപുസ്തകത്തിൽ ഓണകാലത്തെ കുറിച്ചുള്ള പോസ്റ്റുകൾ കണ്ടപ്പോൾ 15 വർഷം മുന്നേ നടന്ന ഒരു രസകരമായ സംഭവം ഓർമ്മയിൽ വന്നു.

വിവരസാങ്കേതിക വിദ്യയുടെ തുടക്കത്തിൽ കമ്പ്യൂട്ടർ പഠിച്ചിരുന്നാൽ കൂടുതൽ ജോലി സാധ്യത ഉണ്ടാകും എന്ന് കരുതി കമ്പ്യൂട്ടർ പഠിക്കുവാൻ പോയി. രാവിലെ രണ്ട് മണിക്കൂറാണ് ക്ലാസ്. അതുകഴിഞ്ഞ് ഉച്ചക്കു ശേഷം തയ്യൽ പഠിക്കുന്നതിനു തൊട്ടടുത്തുള്ള കരീമിറെ തയ്യൽ കടയിൽ പോയിരുന്നു.

കടയിലെ പ്രധാന തയ്യൽ ക്കരനാണ് രാജൻ. രാജനെ പറ്റി പറയുകയാണെങ്കിൽ ഏതു നേരവും വെള്ളത്തിലാണ്. വെള്ളത്തിലാണെങ്കിലും തയ്യൽ പണിയിൽ ആശാൻ പുലിയാണ്. അയൽ കടക്കാരായി ഒരു ആയൂർവേദ കട അതിനപ്പുറത്ത് ശിവൻറെ ആശാരിക്കട അതിനപ്പുറത്ത് സൈതാലിക്കയുടെ പലചരക്ക് കട. ഞങ്ങളുടെ കടയുടെ മറുവശത്ത് ജമാലിൻറെ കേസറ്റ് കട അതിനപ്പുറത്ത് അലിയുടെ പച്ചക്കറി കട അപ്പുറം സമീറിൻറെ കൂൾബാർ പിന്നെ ഒരു ഇലക്ട്രോണിക്ക് കടയും ഒരു തട്ടാൻ കടയും.

ആസമയത്തെ ഒരു ഓണത്തിന് അന്ന് ഇന്നത്തെപൊലേ ആരും റെഡിമേഡ് വസ്ത്രങ്ങ ഉപയോഗിക്കുന്നത് കുറവായതിനാൻ തയ്യൽ കടയിൽ നല്ല തിരക്കാണ്. ഓണത്തിനുള്ള വസ്ത്രങ്ങൾ തയിക്കുന്നതിന് രാത്രിയിലും പണിഎടുക്കേണ്ടതായി വന്നിരുന്നു.
ഓണത്തിൻറെ തലേദിവസം ഉച്ചക്ക് രാജേട്ടൻ നമ്മുടെ സൈതാലിക്കാക്കയോടു എന്തോ കാര്യത്തിന് ഉടക്കിയിരുന്നു.

അന്നു രാത്രി രാജേട്ടൻ കുറച്ച് വെള്ളം അടിച്ചിരുന്നു. 2 മണി ആയപ്പോൾ രാജേട്ടൻ ഒരു സികരറ്റ് വലിക്കുന്നതിനു വേണ്ടി പുറത്തിറങ്ങി. അവിടെ ഞങ്ങളുടെ കടയല്ലാത്ത മറ്റു കടകളെല്ലാം അടച്ചിരുന്നു. ഒരു രണ്ടു മൂന്ന് വലി വലിച്ചപ്പോൾ സൈതാലിക്കാക്കയുടെ കടയുടെ ഷട്ടറിന് ആരോ അടിക്കുന്ന ശബ്ദം കേട്ടു. രാജേട്ടൻ ഞങ്ങളെ വിളിച്ചു. ഞങ്ങ പുറത്ത് വന്നപ്പോൾ വീണ്ടും അതേ ശബ്ദം.

സൈതാലിക്കയുടെ കട ഇറക്കികെട്ടിരുക്കുന്നതുകൊണ്ടും ഒരുമൂലയി ആയതുകൊണ്ടും അവിടെ വെളിച്ചത്തിറെ കുറവുണ്ടായിരുന്നു. ഞങ്ങക്കെല്ലാം ധൈര്യം കൊണ്ട് മുട്ടുവിറക്കാൻ തുടങ്ങി. രാജേട്ടൻ കടയിൽ കയറി കത്രിക എടുത്തു സൈതാലിക്കയുടെ കട ലക്ഷ്യമാക്കി നടന്നു പിന്നാലേ കരീമും. കൂട്ടത്തിൽ ധൈര്യം കൂടുതലുള്ള ഞാൻ ഞങ്ങളുടെ കടയുടെ ഒരുമുക്കിലിരുന്നു.

അവർ പതുകെ പതുകെ സൈതാലിക്കയുടെ കടയുടെ അടുത്തേക്ക് ചെന്നു. പക്ഷേ ആരേയും കാണുമാനില്ല. തിരിഞ്ഞ് കടയിലോട്ട് വരുമ്പോൾ പിന്നേയും ആതെ ശബ്ദം. അവരുടെ ധൈര്യം ഇരട്ടിച്ചു. കാലുക നിലത്തു വെക്കാൻ പറ്റാത്ത അവസ്ഥ. പെട്ടെന്നാണ് കരീം അതുകണ്ടത്.

കടയുടെ മുകളിൽകൂടി പുക പൊന്തുന്നത്. അപ്പോൾ ഉറപ്പായി കടക്കു തീ പിടിച്ചിരുക്കുന്നു എന്നു. കട വാർപ്പിട്ടായതുകൊണ്ടു തുറക്കാതെ ഒന്നും ചെയ്യാൻ പറ്റാത്തതു കാരണം രാജട്ടൻ സൈതാലിക്കയെ വിവരമറിയിക്കാൻ ഓടി.സൈതാലിക്കയുടെ വീട് തൊട്ടടുത്തായിരുന്നു. പേടിയും മറ്റും കാരണം രാജേട്ടൻ കത്രിക കടയിൽ വെക്കാൻ മറന്നുരുന്നു.

സൈതാലിക്കയുടെ വീട്ടിലെത്തിയ രാജേട്ടൻ അലറി വിളിച്ചു. സൈതാലിക്കാ... സൈതാലിക്കാ...

ഉറക്കത്തിൽ നിന്നും നെട്ടിയുണന്ന സൈതാലിക്ക പതിയെ വാതി തുറന്നു നോക്കിയപ്പോൾ കത്രികയും പിടിച്ചുനിക്കുന്ന രാജേട്ടനെയാണ് കണ്ടത്. സൈതാലിക്കാക്ക് ഉച്ചക്ക് നടന്ന സംഭവം ഓർമ്മ വന്നു ഉടനെ തന്നെ വാതിലടച്ചു നീ പോ രാജാ നമ്മുക്ക് നേരം വെളുത്തിട്ടുകാണാം എന്ന് പറഞ്ഞ്.

സൈതാലിക്ക കുരുതിയത് രാജേട്ടൻ വെള്ളമടിച്ചു ഉച്ചക്കു നടന്ന സംഭവത്തിനു പ്രതികാരം ചെയ്യാൻ വന്നതാണെന്ന്.

രാജേട്ടൻ വീണ്ടും അലറി നിങ്ങളോട് പുറത്തിറങ്ങിവരാനാ പറഞ്ഞത്. അതുകേട്ട സൈതാലിക്ക ഞാൻ ഇപ്പോൾ പുറത്തേക്കില്ല നിൻറെ കള്ള് തെളിഞ്ഞിട്ട് നാളെ രാവിലെ സംസാരിക്കാം എന്ന്.

അപ്പോയാണ് രാജേട്ടനു തൻറെ കയ്യിൽ കത്രിക ഉള്ളത് ഓർമ്മ വന്നത്. അപ്പോഴേക്കും കരീമും അവിടെയെത്തിയത്. കരീമിനെ കണ്ട സൈതാലിക്ക പറഞ്ഞു നീ ആ ഹമ്ക്കിനെ വേഗം കൊണ്ടുപോ കരീമേ.... മനുഷ്യനെ ശല്യപ്പെടുത്താൻ പാതിരാത്രിയിൽ കള്ളും കുടിച്ച് വന്നിരിക്കുന്നു.

ഇതുകേണ്ട കരീം പറഞ്ഞു അതല്ല സൈതാലിക്ക നിങ്ങളുടെ കടയുടെ മുകളി നിന്ന് പുകവരുന്നുണ്ടു അതുകൂടാതെ ഉള്ളി നിന്നു എന്തൊക്കയോ പൊട്ടിതെറിക്കുന്നുമുണ്ട്.

സൈതാലിക്കയുടെ സകല നിയന്ത്രണവും വിട്ട് മക്കളെ എല്ലാം അലറിവിളിച്ചു കടയുടെതാക്കോലും കൊണ്ടു കടയിലേക്ക് ഓടി. സൈതാലിക്കയുടെ നിലവിളിയിൽ മക്കളും അയൽവാസികളും ഉണർന്ന് സൈതാലിക്കയുടെ പിന്നാലെ കടയിലേക്കു വന്നു.

കടതുറന്നു നോക്കിയപ്പോൾ അകെ പുകയും മറ്റും അതിനിടയി ചിലതൊക്കേ പൊട്ടിതെറിക്കുന്നു. നോക്കിയപ്പോൾ ഗ്യാസ് ലൈറ്ററാണു പൊട്ടിതെറിക്കുന്നത്. ഓടി കൂടിയവരെല്ലാം കൂടി ഒരുവിധത്തിൽ കടയിലെ തീ കെടുത്തി.

അതിനു ശേഷം രാജേട്ടനും സൈതാലിക്കയും വലിയ സുഹൃത്തുകളായി. പക്ഷേ അതികം നീണ്ടു നിന്നില്ല. കാരണം സൈതാലിക്കയുടെ സ്വഭാവം അങ്ങിനെയാണ്.

No comments:

Post a Comment