scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Wednesday, September 25, 2013

കൃഷ്ണതുളസി

വളരേയെറെ പ്രാധാന്യവും പ്രസക്തിയുമുള്ള വിശുദ്ധമായ ചെടിയായാണ് കൃഷ്ണതുളസിയെ ഹിന്ദുമതാചാരത്തില്‍ കണക്കാക്കുന്നത്. മതാനുഷ്ഠാനങ്ങളില്‍ മാത്രമല്ല ഗൃഹവൈദ്യത്തിലും കൃഷ്ണതുളസിയ്ക്ക് ഏറെ പ്രധാന്യമുണ്ട്. 

ഇലകള്‍ക്കും മറ്റ് ഭാഗങ്ങള്‍ക്കുമുള്ള പ്രത്യേക സുഗന്ധം തന്നെ കൃഷ്ണ തുളസിച്ചെടിയുടെ സവിശേഷതയാണ്. ഭാരതവും പേര്‍ഷ്യയുമാണ് കൃഷ്ണ തുളസിയുടെ ജന്മനാടുകള്‍. 

വിത്ത് വഴി സ്വാഭാവിക പ്രജനനം നടത്തുന്ന കൃഷ്ണതുളസിയുടെ നടീല്‍വസ്തുവും വിത്ത് തന്നെയാണ്. സൂര്യപ്രകാശം കിട്ടുന്നിടങ്ങളില്‍ ചട്ടികളിലും നിലത്തും നട്ടുപരിപാലിക്കാവുന്നതാണ്.

ഔഷധഗുണങ്ങള്‍


തുളസിയിലയും കുരുമുളകും വെള്ളത്തിലിട്ട് തിളപ്പിച്ച് ആവശ്യത്തിന് ശര്‍ക്കരയും തേയിലയുമിട്ട് തയ്യാറാക്കിയ ചായ കുടിച്ചാല്‍ ജലദോഷം മാറും.


തലേദിവസം അഞ്ചോ ആറോ തുളസിയിലയിട്ട് വച്ച ഒരു ഗ്ലാസ് വെള്ളം രാവിലെ കുടിച്ചാല്‍ പല അസുഖങ്ങള്‍ക്കും ശമനമുണ്ടാകും. 

പനിക്കൂര്‍ക്കയിലയും തുളസിയിലയും വാട്ടിപ്പിഴഞ്ഞ നീര് ഓരോ സ്പൂണ്‍ വീതമെടുത്ത് അര സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ചെറിയ കുട്ടികള്‍ക്കുണ്ടാകുന്ന ചുമ, പനി എന്നിവയ്ക്ക് ആശ്വാസം നല്‍കും

തുളസിയില പിഴിഞ്ഞ് രണ്ടു സ്പൂണ്‍ നീരെടുത്ത് അതില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കഴിച്ചാല്‍ ജലദോഷത്തിന് ശമനമാകും. രണ്ടോ മൂന്നോ സ്പൂണ്‍ തുളസിയിലനീര് കഴിക്കുന്നത് എക്കില്‍ മാറുന്നതിന് നല്ലതാണ്. തുളസിയിലയിട്ട് കാച്ചിയ എണ്ണ ദിവസവും തലയില്‍ തേച്ച് കുളിക്കുന്നത് ജലദോഷത്തെ അകറ്റി നിർ ത്തും



പാമ്പ്, തേള്‍, പഴുതാര, ചിലന്തി തുടങ്ങിയവയുടെ വിഷത്തിന് ഉത്തമമാണ്. പനി, വായ്പുണ്ണ്, മലേറിയ, പീനസം എന്നിവയ്ക്കം ഫലപ്രദമാണ്. ഇതിന്‍റെ ഇലച്ചാറില്‍ കല്‍ക്കണ്ടം ചേര്‍ത്തു കഴിച്ചാല്‍ ജലദോഷവും ചുമയും ശമിക്കും.

ഇലച്ചാറും തേനും തുല്യ അളവിലെടുത്ത് സേവിച്ചാല്‍ വസൂരി, ലഘുവസൂരി എന്നിവ ശമിക്കും. കൃഷ്ണതുളസിയുടെ വേര് കഷായം വെച്ചു കഴിച്ചാല്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന രോഗം ശമിക്കും.

No comments:

Post a Comment