scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Saturday, September 21, 2013

ആരോഗ്യത്തിന് കാരറ്റ്

കിഴുങ്ങുവര്‍ഗ്ഗത്തിലെ റാണി എന്നറിയപ്പെടുന്ന പച്ചക്കറിയാണ് കാരറ്റ്.
പോഷകസമൃദ്ധമായ ഒരു പച്ചക്കറിയായ കാരറ്റ് തണുപ്പ് സ്ഥലങ്ങളിലാണ്‌ കൃഷി ചെയ്യപ്പെടുന്നത്.

വിറ്റാമിൻ  സി, ഡി, ഇ, കെ, ബി1, ബി6 എന്നിലയുടെ കലവറയായ  കിഴങ്ങ് വർഗ്ഗമാണ് കാരറ്റ്. കൂടാതെ മറ്റു പോഷകവസ്തുക്കളും അധികമായി അടങ്ങിയിട്ടുണ്ട്.

കരോട്ടിന്‍ ധാരാളമായി അടങ്ങിയതിനാല്‍ കാരറ്റ് കേശ സംരക്ഷണത്തിനും നേത്രാരോഗ്യത്തിനും വളരെ നല്ലതാണ്.


ഉദരരോഗങ്ങക്കും പെപ്റ്റിക് അൾസർ, ക്രോണ്‍സ് ഡിസീസ് തുടങ്ങിയ രോഗങ്ങൾക്ക് കാരറ്റ് കഴിക്കുന്നത് വളരെ അധികം നല്ലതാണ്. വയറിളക്കത്തിനും ഇത് വളരെ ഫലപ്രധമാണ്.

കൂടാതെ മലബന്ധത്തിന് കാരറ്റ് ജ്യൂസ്, ചീര, നാരങ്ങാനീരിൻറെ മിശ്രിതം ഫലപ്രദമാണ്. വായ് ശുദ്ധീകരിക്കുവാനുള്ള കഴിവും കാരറ്റ് ജ്യൂസിനുണ്ട്.

ഇതി ബയോട്ടിൻ, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്,ഓർഗാനിക്ക് സോഡിയം എന്നീ ധാതുക്കളും അടങ്ങിയിരിക്കുന്നു

No comments:

Post a Comment