scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Sunday, September 15, 2013

തക്കാളിയും സൗന്ദര്യവും

സസ്യകുടുംബത്തിൽപ്പെട്ട ബഹുവർഷസസ്യമായ തക്കാളിയുടെ  ശാസ്ത്രീയ നാമം ലൈക്കോപെർസിക്കോൺ എസ്ക്കുലന്റം എന്നാണ്. തെക്ക്, വടക്ക് അമേരിക്കൻ വൻ‌കരകളിലായി മെക്സിക്കോ മുതൽ പെറു വരെയുള്ള പ്രദേശങ്ങളാണ് തക്കാളിയുടെ ജന്മദേശം‍.

തക്കാളിയി അടങ്ങിയിരിക്കുന്ന എ, ബി, സി വിറ്റാമിനുകളും  ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്എന്നിവയും മനുഷ്യ ശരീരത്തെ വേണ്ട പോലെ പോഷിപ്പിക്കുന്നു. 


രക്ത സ്രാവമുള്ള മൂലക്കുരു രോഗികൾ എല്ലാദിവസവും ഒരോ ഗ്ലാസ് തക്കാളി ജ്യൂസ് കുടിക്കുന്നത് നല്ലതായിരിക്കും. വിളർച്ചയും തളർച്ചയും അകറ്റാൻ  തക്കാളി നല്ലതാണ്.

തക്കാളി നീരും ഒറഞ്ച് നീരും സമം ചേർത്ത്അരിപ്പൊടിയി കുഴച്ച് മുഖത്തു പുരട്ടിയാൽ  മുഖക്കുരു വരില്ല. അര സ്പൂണ്‍ തക്കാളി നീര്, ഒരുസ്പൂണ്‍ ഉരുളക്കിഴങ്ങ് ചാറ് എന്നിവയുടെ മിശ്രിതം മുഖത്തും കണ്ണിനുചുറ്റും തേച്ച്  അഞ്ചു മിനിട്കഴിഞ്ഞ് കഴുകി കളയുക. ഇതു തുടച്ചയായി രണ്ടാഴ്ചയോളം ആവർത്തിക്കുകയാണെങ്കി കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുക അകലുന്നതാണ്.

കൂടാതെ കണ്ണുകൾക്ക് നല്ല തിളക്കവും കിട്ടും. അതുപൊലേ തക്കാളിയുടെ നീര് അര സ്പൂണ്‍ തേൻ  എന്നിവ മിശ്രിതമാക്കി കഴുത്തി തേക്കുക പത്തു മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. കഴുത്തിനു ചുറ്റുമുള്ള കറുപ്പ് മാറിക്കിട്ടും.


No comments:

Post a Comment