scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Friday, September 20, 2013

തണ്ണിമത്തന്‍

നല്ല ചൂടുകാലത്ത് തണ്ണിമത്തന്‍ എന്നു കേട്ടാല്‍ തന്നെ സുഖമുള്ളരൊരു കുളിരാണ്. ദാഹം മാറ്റുക, ഡിഹൈഡ്രേഷന്‍ തടയുക തുടങ്ങിയവ തണ്ണിമത്തന്‍റെ നല്ല വശങ്ങളാണ്. എന്നാല്‍ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും തണ്ണിമത്തന്‍ ഏറെ ഗുണകരമാണ്. 

തണ്ണിമത്തന്‍ ചര്‍മത്തിന് ഏതെല്ലാം വിധത്തില്‍ ഉപകാരപ്രദമാകുമെന്നു നോക്കൂ.  

തണ്ണിമത്തന്‍ ചര്‍മത്തിന് പറ്റിയ നല്ലൊരു സ്വാഭാവിക ടോണറാണ്. ഇതിന്‍റെ തോടു കൊണ്ട് മുഖത്തുരസുന്നത് നല്ലതാണ്. ഇതില്‍ അല്‍പം ഉപ്പു ചേര്‍ത്തും മുഖത്തുരസാം. നല്ലൊരു മസാജിംഗ് ഫലം നല്‍കാനും ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും തണ്ണിമത്തന്‍ കൊണ്ടുള്ള മസാജിംഗിന് കഴിയും. 



തണ്ണിമത്തനില്‍ ലൈകോഫീന്‍, വൈറ്റമിന്‍ സി, എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തില്‍ ഫ്രീ റാഡിക്കല്‍സുണ്ടാകുന്നത് തടയും. ഇത് ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിനും പാടുകള്‍ വരാതിരിക്കാനും സഹായിക്കും. 

ഇത് മുഖത്തു പുരട്ടുന്നതിനൊപ്പം കഴിക്കുന്നതും ഗുണം ചെയ്യും. നല്ല ചര്‍മത്തിന് ജലാംശം വളരെ പ്രധാനമാണ്. തണ്ണിമത്തന്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. 


എണ്ണമയമുള്ള ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് തണ്ണിമത്തങ്ങ. ഇതിലെ വൈറ്റമിന്‍ എ ചര്‍മകോശങ്ങളില്‍ നിന്നും എണ്ണയുല്‍പാദിപ്പിക്കുന്നത് കുറയ്ക്കും. 

വരണ്ട ചര്‍മത്തിന് പുതുജീവന്‍ നല്‍കാനും തണ്ണിമത്തന്‍ സഹായിക്കും. ഇത് കഴിയ്ക്കുന്നതും ഇതിന്‍റെ ജ്യൂസ് മുഖത്തു പുരട്ടുന്നതും നല്ലതു തന്നെ. മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് തണ്ണിമത്തന്‍. 

ഇതു കൊണ്ട് മുഖത്തു മസാജ് ചെയ്യുന്നതു നല്ലതാണ്. എണ്ണമയം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നതു തന്നെ കാരണം. തണ്ണിമത്തന്‍ ദാഹത്തിനു കഴിക്കുന്നതിനൊപ്പം ചര്‍മസംരക്ഷണത്തിനും ഇനിമുതല്‍ ഉപയോഗിക്കാം..

ദിവസവും ഒരു കഷണം തണ്ണിമത്തന്‍ കഴിക്കുന്നത് ഹൃദ്രാഗം തടയുമെന്ന് പഠനം. തണ്ണിമത്തന്‍ കൊളസ്ട്രാള്‍ ഉണ്ടാക്കുന്നതിനെ തടയുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. 

തണ്ണിമത്തന്‍, എല്‍ഡിഎല്‍ കൊളസ്ട്രാളിന്റെ അളവിനെ പകുതിയായി കുറച്ചതായി എലികളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. 

പതിവായി തണ്ണിമത്തന്‍ കഴിക്കുന്നത് മൂലം ശരീരഭാരം നിയന്ത്രിക്കാനും  രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ കുറയ്ക്കാനും സാധിക്കുമെന്ന് യു എസ്സിലെ പെര്‍ഡു സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. 

തണ്ണിമത്തല്‍ ഹൃദ്രാഗവുമായി ബന്ധപ്പെട്ട അപകട സാധ്യതകളില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നും വ്യക്തമായിട്ടുണ്ട്.

കായികതാരങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് തണ്ണിമത്തന്‍. വ്യായാമം ചെയ്തതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന ശരീരവേദനയ്ക്ക് പേശിവേദനയ്ക്കും മികച്ച പരിഹാരമാണ് തണ്ണിമത്തന്‍ ജ്യൂസ് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ മാസികയായ അഗ്രിക്കള്‍ച്ചര്‍ ആന്റ് ഫുഡ് കെമിസ്ട്രിയില്‍ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തണ്ണിമത്തനില്‍ ധാരാളമായി കണ്ടുവരുന്ന എല്‍-സിറ്റ്രുലിന്‍ എന്ന അമിനോ ആസിഡിന്‍റെ സാന്നിദ്ധ്യമാണ് മസിലുകളില്‍ ഉണ്ടാകുന്ന വേദന ശമിപ്പിക്കുന്നത്.

വ്യായാമത്തില്‍ ഏര്‍പ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പായി സാധാരണ തണ്ണിമത്തന്‍ ജ്യൂസും എല്‍- സിറ്റ്രുലിന്‍ ധാരളമായി അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍ ജ്യൂസും എല്‍ – സിറ്റ്രുലിന്‍ നീക്കം ചെയ്ത തണ്ണിമത്തന്‍ ജ്യൂസും കായികതാരങ്ങള്‍ക്ക് നല്‍കി അവരെ പരിശോധനയ്ക്ക് വിധേയരാക്കി.

എല്‍- സിറ്റ്രുലിന്‍ അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസും സധാരണ തണ്ണിമത്തന്‍ ജ്യൂസും കുടിച്ച കായികതാരങ്ങള്‍ക്ക് മറ്റുള്ളവരെയപേക്ഷിച്ച് ശരീരവേദന കുറവായിരുന്നതായി വ്യക്തമായി.

എല്‍- സിറ്റ്രുലിന്‍ അധികമായിട്ടുള്ള തണ്ണിമത്തന്‍ ജ്യൂസ് വളരെ എളുപ്പത്തില്‍ ലഭ്യമല്ല. എങ്കിലും ഈ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ സാധാരണ തണ്ണിമത്തന്‍ ജ്യൂസ് കുടിയ്ക്കുന്നതും ഇതേ ഫലം പ്രതീക്ഷിക്കാവുന്നതാണ്.

അതുകൊണ്ടുതന്നെ ഇനി മുതല്‍ വ്യായാമത്തിന്  മുമ്പ് തണ്ണിമത്തന്‍ ജ്യൂസ് കുടിയ്ക്കാന്‍ മറക്കണ്ട.
  

No comments:

Post a Comment