scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Thursday, August 8, 2013

കറിക്കും ഔഷധത്തിനും കോവയ്‌ക്ക

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും നീര്‍ക്കെട്ട്‌, രക്‌തക്കുറവ്‌, കഫകെട്ട്‌ ഇവയ്‌ക്കും കോവയ്‌ക്ക ഫലപ്രദമാണ്‌. കയ്‌പ്പു രസമുള്ള കോവയ്‌ക്ക രോഗപ്രതിരോധത്തിനും ത്വക്ക്‌ രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയവ ഇല്ലാതാക്കാനും സഹായിക്കുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. തൊടിയില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കോവല്‍ നാട്ടിന്‍പുറത്തെ സാധാരണ കാഴ്‌ചയാണ്‌.

കോവയ്‌ക്കാ വിഭവങ്ങള്‍ അവര്‍ക്ക്‌ ഏറെ പ്രിയപ്പെട്ടതും. രുചിയും ഗുണവും ഒരുപോലടങ്ങിയ മറ്റൊരു പച്ചക്കറിയില്ല. കോവയ്‌ക്ക കയ്‌പ്പുള്ളതും ഇല്ലാത്തതുമുണ്ട്‌. കയ്‌പ്പുളള കോവയ്‌ക്കയെ കാട്ടുകോവയ്‌ക്ക എന്നു വിളിക്കുന്നു. കയ്‌പ്പില്ലാത്ത കോവയ്‌ക്കയാണ്‌ സാധാരണ ആഹാരമായി ഉപയോഗിക്കുന്നത്‌.


കോവയ്‌ക്ക വിഭവങ്ങള്‍ കാഴ്‌ചയില്‍ ചെറുതെങ്കിലും വിഭവങ്ങളുടെ ഒരു നീണ്ടനിര കോവയ്‌ക്കകൊണ്ട്‌ തയാറാക്കാം. കോവയ്‌ക്ക തോരന്‍, കോവയ്‌ക്ക മെഴുക്കുപുരട്ടി, ചെമ്മീന്‍ കോവയ്‌ക്ക റോസ്‌റ്റ്, കോവയ്‌ക്ക കൊണ്ടാട്ടം, കോവയ്‌ക്ക പൊരിയല്‍ തുടങ്ങിയവ അവയില്‍ ചിലതു മാത്രം.


കോക്ലീന ഗ്രാന്‍ഡിസ്‌ എന്നതാണ്‌ ഇതിന്‍റെ ശാസ്‌ത്രീയ നാമം. ഔഷധ ഗുണങ്ങള്‍ കോവയ്‌ക്കയുടെ കായ, ഇല, തണ്ട്‌, വേര്‌ ഇവയെല്ലാം പ്രചീനകാലം മുതല്‍ ഗൃഹവൈദ്യത്തില്‍ ഉപയോഗിച്ച്‌ വരുന്നു. കോവയ്‌ക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ പ്രമേഹം നിയന്ത്രണ വിധേയമാക്കാം. കോവയ്‌ക്ക നീരു കവിള്‍ കൊള്ളുന്നത്‌ വായ്‌പ്പുണ്ണ്‌ പ്രതിരോധിക്കും.

രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കുന്നതിനും രോഗപ്രതിരോധശക്‌തി വര്‍ധിപ്പിക്കുന്നതിനും ശരീര മനസുകളുടെ ഊര്‍ജസ്വലത നിലനിര്‍ത്തുന്നതിനും കോവയ്‌ക്കയേക്കാള്‍ ഫലപ്രദമായ മറ്റൊരു ഔഷധമില്ല. കോവലില അരച്ച്‌ നെറുകയിലിടുന്നത്‌ സുഖനിദ്ര പ്രദാനം ചെയ്യും. പഴയ കാലത്ത്‌ തൊടിയില്‍ സുലഭമായി ലഭിച്ചിരുന്ന പച്ചക്കറിയായിരുന്നു കോവല്‍. എന്നാല്‍ ഇന്ന്‌ വില കൂടിയ പച്ചക്കറി വിഭവമായി ഇത്‌ മാറിയിരിക്കുന്നു.


No comments:

Post a Comment