scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Thursday, August 15, 2013

അല്‍പം നടന്നാല്‍ ഗുണങ്ങളേറെ!!



ശരീരഭാരം കുറയ്ക്കാനും, ആരോഗ്യം കാത്തുസൂക്ഷിക്കാനും ഏറ്റവും എളുപ്പവും, ലളിതവും രസകരവുമായ ഒരു മാര്‍ഗ്ഗമാണ് നടക്കുക എന്നത്. ഏത് പ്രായക്കാര്‍ക്കും ഇതുവഴി ആരോഗ്യമുള്ള ശരീരം നേടാം. അതുകൊണ്ട് ചെറിയ യാത്രകള്‍ക്കൊക്കെ വാഹനമുപയോഗിക്കുന്നത് ഒഴിവാക്കി നടപ്പ് ശീലമാക്കിയാല്‍ ശരീരത്തിന് ഏറെ ഗുണകരമാകും.

നടക്കുന്നതിന്‍റെ ആരോഗ്യപരമായ ഗുണങ്ങളാണ് ഇനി പറയുന്നത്.


ഹൃദയം

സ്ഥിരമായുള്ള നടപ്പ് ഏറ്റവും ഗുണം ചെയ്യുക ഹദയത്തിനാണ്. സ്ഥിരം നടക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ തകരറുകള്‍ വരാന്‍ സാധ്യത വളരെ കുറവാണ്. ഹാര്‍ട്ട് അറ്റാക്ക്, ബൈപാസ് സര്‍ജറി തുടങ്ങിയവക്ക് വിധേയരായവര്‍ക്ക് നടപ്പ് വഴി രോഗശമനം കിട്ടുകയും അടുത്തൊരു അറ്റാക്കിനെ തടയുകയും ചെയ്യാം.

ലൈംഗിക ശേഷി

എല്ലാ ദിവസവുമുള്ള നടത്തം ലൈംഗിക ജീവിതത്തിലും ഉപകാരപ്പെടും. നടക്കുന്നത് വഴി രക്തചംക്രമണം കൂടുകയും അതു വഴി ലൈംഗികമായ ശേഷിക്കുറവിന് മാറ്റം വരുകയും ചെയ്യും.


 ശാരീരികപ്രവര്‍ത്തനങ്ങള്‍

ശരീരം ആരോഗ്യപൂര്‍ണ്ണമായിരിക്കണമെങ്കില്‍ വ്യായാമം അത്യന്താപേക്ഷിതമാണ്. ഒഴിവ് സമയങ്ങളില്‍ നടക്കുന്നത് ശീലമാക്കുക. നടപ്പ് ശാരീരികപ്രവര്‍ത്തനങ്ങള്‍ ഏറെ സജീവമായി നില്‍ക്കുന്നതിന് സഹായിക്കും.

എയ്റോബിക് വ്യായാമം

എയ്റോബിക് എക്സര്‍സൈസിന് സമാനമായ വ്യായാമമാണ് നടപ്പ്. ഇതുവഴി മാനസികാവസ്ഥയില്‍ മാറ്റം വരുകയും, ആരോഗ്യം വര്‍ദ്ധിക്കുകയും, ശരീരം ഫിറ്റായിരിക്കുകയും ചെയ്യും.

ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം
പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. പല പ്രശ്നങ്ങളെയും അകറ്റാന്‍ ഇത് സഹായിക്കും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍ നടത്തം സഹായിക്കും.

രക്തസമ്മര്‍ദ്ധം

രോഗികളിലെ രക്തസമ്മര്‍ദ്ധം കുറയ്ക്കാന്‍ നടത്തം സഹായകരമാണ്. നിശബ്ദ കൊലയാളിയായ രക്സമ്മര്‍ദ്ധത്തെ അകറ്റി നിര്‍ത്താന്‍ നടത്തം ഒരു ശീലമാക്കുക. നടക്കുന്നത് വഴി രക്തയോട്ടം വര്‍ദ്ധിക്കുകയും, പേശികളിലെ ഓക്സിജന്‍റെ അളവ് കൂടുകയും ചെയ്യും. ഇത് രക്തക്കുഴലുകളിലെ സമ്മര്‍ദ്ധം കുറയ്ക്കുകയും തല്‍ഫലമായി രക്തസമ്മര്‍ദ്ധം കുറയുകയും ചെയ്യും.


അസ്ഥികളുടെ ബലം

ശരീരത്തിലെ അസ്ഥികളുടെ ബലം കൂടാന്‍ നടത്തം സഹായിക്കും. അസ്ഥിക്കുണ്ടാകുന്ന തേയ്മാനം കുറയ്ക്കുകയും നട്ടെല്ല്, കാലുകള്‍, നിതംബം എന്നീ ഭാഗങ്ങള്‍ക്ക് ആരോഗ്യം നല്കാനും നല്ലൊരുപാധിയാണ് നടത്തം.


പ്രമേഹരോഗികള്‍

പ്രമേഹരോഗികള്‍ നടത്തം ശീലമാക്കുന്നത് നല്ലതാണ്. ഇതുവഴി ബി.എം.ഐ ലെവല്‍ മെച്ചപ്പെടുകയും പേശികള്‍ ശരീരത്തിലെ ഗ്ലൂക്കോസ് കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യും. അതായത് ശരീരത്തിലെ ഇന്‍സുലിന്‍റെ ശരിയായ ഉപയോഗം പഞ്ചസാരയുടെ അളവ് അനുയോജ്യമായ നിലയിലാക്കാന്‍ സഹായിക്കും.


മാനസിക സമ്മര്‍ദ്ധത്തിന്

മാനസിക സമ്മര്‍ദ്ധത്തിന് മികച്ച ഒരു പ്രതിവിധിയാണ് നടത്തം. ഇത് മാനസികാവസ്ഥയെ രീതിയില്‍ സ്വാധീനിക്കും. സ്ഥിരം നടപ്പ് ശീലമാക്കിയവര്‍ക്ക് മാനസികസമ്മര്‍ദ്ധത്തെ ഏറെ ഫലപ്രദമായി നേരിടാനാവും.


ശ്രദ്ധ

നടത്തത്തിന് ശ്രദ്ധ വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. നടക്കുമ്പോള്‍ രക്തയോട്ടം വര്‍ദ്ധിക്കുകയും തലച്ചോറിലേക്ക് ഓക്സിജന്‍ കൂടുതലായി എത്തുകയും ചെയ്യും. അഡ്രിനാലിന്‍ പോലുള്ള രാസവസ്തുക്കളുടെ ഉത്പാദനവും നടത്തത്തിലൂടെ സംഭവിക്കും. ഇതും ശ്രദ്ധ കൂട്ടാന്‍ സഹായിക്കുന്നതാണ്.


ഉറക്കം

പകല്‍ സമയത്തെ ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കുന്ന നടത്തം രാത്രിയില്‍ നല്ല ഉറക്കവും നല്കും. നല്ല ഉറക്കം കിട്ടണമെന്നുണ്ടെങ്കില്‍ ഉറങ്ങുന്നതിന് ഏറെ സമയം മുമ്പേയുള്ള നടത്തം ശീലമാക്കണം.


ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് അനുഭവപ്പെടുന്ന തളര്‍ച്ചയും ക്ഷീണവും, മറ്റ് പ്രശ്നങ്ങളും കുറയ്ക്കാന്‍ നടത്തം കൊണ്ട് സാധിക്കും. ശരീരഭാരം കുറയ്ക്കാനും, ഗര്‍ഭാകാലത്തെ പ്രമേഹ സാധ്യത കുറയ്ക്കാനും, അതിലൊക്കെ ഉപരിയായി ഗര്‍ഭം അലസല്‍ ഉണ്ടാവുന്നത് തടയാനും ഒരു പരിധി വരെ നടത്തം സഹായിക്കും.


കൊഴുപ്പ്

ശരീരത്തിലെ കൊഴുപ്പ് കുറച്ച് ഭാരം കുറയ്ക്കാന്‍ നടത്തം നല്ലൊരു മാര്‍ഗ്ഗമാണ്. ഏകദേശം 5000 സ്റ്റെപ്പ് ദിവസവും നടന്നാല്‍ ശരീരഭാരം എളുപ്പത്തില്‍ കുറയ്ക്കാം.

ശാരീരിക ശേഷി

പേശികളുടെ കരുത്തും ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ നടത്തം വളരെ സഹായകരമാണ്. ശാരീരിക ശേഷി വര്‍ദ്ധിപ്പിക്കാനുള്ള മികച്ച ഉപാധികൂടിയാണ് നടത്തം.


ഊര്‍ജ്ജസ്വലത

ശരീരത്തിനും മനസിനും ഊര്‍ജ്ജസ്വലത നല്കുന്നതാണ് നടത്തം. മാനസിക സമ്മര്‍ദ്ധം, ഉത്കണ്ഠ, വിഷാദം, തുടങ്ങിയവയെ അകറ്റി പോസിറ്റിവ് ചിന്തകളുള്ള മനസോടെ ജീവിക്കാന്‍ നടപ്പ് ഊര്‍ജ്ജം പകരും. നടത്തം മാനസികാവസ്ഥക്ക് മാറ്റം വരുത്തുകയും, നിങ്ങളെ ഊര്‍ജ്ജസ്വലനാക്കുകയും ചെയ്യും.


ആയുസ്‌

ദീര്‍ഘായുസിലേക്കുള്ള ഒരു മാര്‍ഗ്ഗമാണ് നടത്തം.


ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്

ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് പോലുള്ള പ്രായം കൂടുമ്പോളുള്ള പ്രശ്നങ്ങള്‍ക്ക് നല്ലൊരു പ്രതിരോധമാണിത്.


കാലിന്‍റെ രൂപഭംഗിക്ക്

കാലിന്‍റെ രൂപഭംഗിക്ക് നടത്തത്തോളം എളുപ്പമുള്ള മറ്റൊരു മാര്‍ഗ്ഗമില്ല എന്ന് തന്നെ പറയാം. മസില്‍ പെരുത്ത് നില്‍ക്കുന്ന ആരോഗ്യമുള്ള കാലുകള്‍ നടത്തം നല്കുന്ന പ്രതിഫലമാണ്. അതോടൊപ്പം നിതംബം കുറയ്ക്കാനും സഹായിക്കും.


രോഗ പ്രതിരോധ ശേഷി

ശരീരത്തിന്‍റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ജലദോഷം, പനി തുടങ്ങിയ രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധ ശേഷി നടത്തത്തിലൂടെ ലഭിക്കും.


 കൊളസ്ട്രോള്‍

ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കാന്‍ നടത്തം ഏറെ സഹായിക്കുന്നു. നടപ്പ് വഴി ഒരു ദിവസം 300 കലോറിയെങ്കിലും ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ സാധിക്കും. ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.


No comments:

Post a Comment