scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Friday, August 30, 2013

ചെറിജ്യൂസും ഉറക്കവും

ചുവന്ന് തുടുത്ത ചെറിപ്പഴം. കണ്ടാൽ അപ്പോൾത്തന്നെ തിന്നാൻ തോന്നും. ബേക്കറികളിലെ കണ്ണാടിക്കുപ്പികളിൽ പഞ്ചസാരവെള്ളത്തിൽ മുങ്ങിക്കുളിച്ച് കിടക്കുന്ന  ചുവന്നസുന്ദരിമാരെ വാങ്ങി ആർത്തിയോടെ കഴിക്കാറുമുണ്ട്.

കേക്കും ബ്രഡുമടക്കം പല ബേക്കറി പലഹാരങ്ങളും   ചെറിപ്പഴം പീസ് പീസാക്കി അലങ്കരിക്കാറുമുണ്ട്.

ഈ പഴസുന്ദരിക്ക് മറ്റു ചില കഴിവുകളുമുണ്ടത്രേ. നല്ല ഉറക്കം നൽകാൻ കഴിവുള്ളവളത്രേ ചെറി. മാത്രമല്ല കണ്ണടയ്ക്കുന്ന സമയം കൂട്ടാനും അവൾക്ക്  സാധിക്കും.

രാത്രിയിൽ അല്പം ചെറിജ്യൂസ് കഴിച്ചാൽ മതി സുഖമായി ഉറങ്ങാം.   ഉറക്കപ്രശ്‌നങ്ങൾ ഉള്ളവർ ഇനി ചൂട് ചോക്‌ളേറ്റും,  ഉറക്ക ഗുളികകളും കഴിച്ചും രണ്ട് സ്മാളു വീശിയും ഒന്നും ഉറക്കത്തെ വിളിച്ചു വരുത്തേണ്ടതില്ലെന്ന് സാരം.
ബ്രിട്ടനിലെ നോർത്തംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരാഴ്ച അടുപ്പിച്ച് ചെറി ജ്യൂസ് കുടിച്ചവരെയും മറ്റ് പാനീയങ്ങൾ കുടിച്ചവരെയും നിരീക്ഷിച്ചു. ചെറി ജ്യൂസ്  കുടിച്ചവർക്ക് ദീർഘസമയം നല്ല ഉറക്കം കിട്ടി. മാത്രമല്ല  അവർ പകൽ ഉറക്കം തൂങ്ങുന്നതും ഇല്ലാതായി.ഉറങ്ങാനുള്ള അവരുടെ ശേഷി കൂടുകയും ചെയ്തു. ചെറിയിലടങ്ങിയ മെലാടോണിൻ ആണ് ഉറക്കത്തെ സഹായിക്കുന്ന  ഘടകം.  നമ്മുടെ ഉറക്ക രീതിയും മറ്റും പാരമ്പര്യത്തിന്റെ ഘടകമായ ഡി. എൻ. എയാണ് നിശ്ചയിക്കുന്നതെങ്കിലും മാനസിക സമ്മർദം, ജോലിസ്വഭാവം, രോഗം, മാനസിക പ്രശ്‌നങ്ങൾ എന്നിവ അടക്കമുള്ള കാര്യങ്ങൾ ഉറക്കം കുറയ്ക്കാറുണ്ട്.

ഗുളികയും മറ്റും നൽകിയാണ് ഈ പ്രശ്‌നം കുറയ്ക്കുന്നത്. ചെറുചൂട് പാൽ കുടിക്കുന്നത് ഉറക്കം നൽകും. അതുപോലെയോ അതിനേക്കാൾ മെച്ചമോ ആണ് ചെറി ജ്യൂസ് കുടിക്കുന്നത്.

ഉറക്ക പ്രശ്‌നം ഒഴിവാക്കാൻ
മറ്റു ചില മാർഗങ്ങൾ
1 രാത്രി വൈകി ഭക്ഷണം, പ്രത്യേകിച്ച് മസാല ചേർന്നത്, കഴിക്കരുത്,.
2 ഉറങ്ങുന്നതിനു മുൻപ് കഠിനാധ്വാനം പാടില്ല.
3  ഉറങ്ങും മുൻപ് കമ്പ്യൂട്ടർ ഗെയിം വേണ്ട, അക്രമങ്ങൾ നിറഞ്ഞ സിനിമ കാണരുത്. കാപ്പി കുടിക്കരുത്. കാരണം കഫീൻ ഉറക്കം കളയും

No comments:

Post a Comment