scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Tuesday, August 27, 2013

വെണ്ടയ്ക്കയുടെ ഔഷധഗുണം

മൂക്കാത്ത വെണ്ടയ്ക്ക ദിവസവും രാവിലെ തിന്നാല്‍ ശരീരത്തെ പോഷിപ്പിക്കും. അതിസാരത്തിന് വെണ്ടയ്ക്ക സൂപ്പുവെച്ച് ഉപയോഗിക്കുന്നത് നല്ലതാണ്.

വെണ്ടയ്ക്ക സ്‌നിഗ്ധവും ശീതകരവുമാണ്. ശുക്ലത്തെ ഉത്പാദിപ്പിക്കും. മൂത്രത്തെ വര്‍ധിപ്പിക്കും.

ഗുരുവാണ് ഇതില്‍ പെക്ടിനും സ്റ്റാര്‍ച്ചും അടങ്ങിയിരിക്കുന്നു. പാകമാകാത്ത വെണ്ടയ്ക്കയാണ് കൂടുതല്‍ പ്രയോജനകരമായി കാണുന്നത്.

ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവികൊണ്ടാല്‍ ചുമയ്ക്കും ഒച്ചയടപ്പിനും ജലദോഷത്തിനും ഫലം ചെയ്യുമെന്ന് മെറ്റീരിയ മെഡിക്കയില്‍ നാദ്കര്‍ണി രേഖപ്പെടുത്തിയിട്ടുണ്ട്.


വെണ്ടയുടെ ഇലയും കായും ചതച്ച് നീരുള്ള ഭാഗത്ത് പുരട്ടിയാല്‍ നല്ല ഫലം പ്രതീക്ഷിക്കാം എന്ന് ഫാദര്‍ ബി.ജെ.പോനോന്‍ അഭിപ്രായപ്പെടുന്നു.

വെണ്ടയുടെ വേര് ഉണക്കിപ്പൊടിച്ചത് ഒരു ടേബിള്‍സ്പൂണ്‍ എടുത്ത് അതില്‍ ഓരോ ടീസ്പൂണ്‍വീതം തേനും നെയ്യും ചേര്‍ത്ത് രാത്രി സേവിച്ച് അതിനുമീതേ പാല്‍ കഴിച്ചാല്‍ ശരീരത്തിന് ധാതുപുഷ്ടിയുണ്ടാകുന്നു.

ശുക്ലത്തിന് കട്ടി വര്‍ധിക്കും. മൂപ്പു കുറഞ്ഞ വെണ്ടയ്ക്ക പച്ചയായി കഴിച്ചാല്‍ ശുക്ലസ്ഖലനം, ശീഘ്രസ്ഖലനം എന്നിവയ്ക്ക് നിവാരണമുണ്ടാകും.

മൂത്രത്തില്‍നിന്ന് പഴുപ്പ്‌പോവുക, മൂത്രം പോകുമ്പോള്‍ വേദന അനുഭവപ്പെടുക, മൂത്രച്ചൂട്, മൂത്രതടസ്സം എന്നിവയ്ക്ക് വെണ്ടയ്ക്ക കഷായംവെച്ച് കഴിച്ചാല്‍ ഫലം ലഭിക്കും.

വെണ്ടയ്ക്കയില്‍ അടങ്ങിയ പോഷകദ്രവ്യങ്ങള്‍ ഇവയാണ്:

പ്രോട്ടീന്‍ 2.2 ശതമാനം, ധാതവങ്ങള്‍ 0.7 ശതമാനം, കൊഴുപ്പ് 0.2 ശതമാനം, കാര്‍ബോഹൈഡ്രേറ്റ് 7.7 ശതമാനം, കാത്സ്യം 0.01 ശതമാനം, ഇരുമ്പ് 1.5 ശതമാനം, ഫോസ്ഫറസ് 0.03 ശതമാനം, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ സി എന്നിവയും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.

No comments:

Post a Comment