scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Wednesday, July 10, 2013

അര്‍ബുദം ചെറുക്കാനും മാമ്പഴം.

നമ്മുടെ നാട്ടിൽ  സുലഭമായും ഏല്ലാവക്കും വളരെ അധികം പ്രിയങ്കരവുമായ ഒന്നാണെല്ലോ മാമ്പഴം. പലതരത്തിലുള്ള മാമ്പഴങ്ങൾ  ഇന്ന് നമുക്ക് ലഭ്യമാണ്.എന്നാൽ  ഈ മാമ്പഴത്തിന്അര്‍ബുദം ചെറുക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. മാമ്പഴത്തിന്റെ കാമ്പിലടങ്ങിയ പോളിഫെനോള്‍ അര്‍ബുദത്തിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു വെന്നാണ് പുതിയ കണ്ടെത്തല്‍.

ഇത്കൂടാതെ സ്തനാര്‍ബുദവും വന്‍‌കുടലിനുണ്ടാകുന്ന രോഗങ്ങളും ചെറുക്കാന്‍ മാങ്ങ ഗുണകരമാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നതത്രേ.ആന്‍റി ഓക്സിഡന്‍റിന്‍റെ കാര്യത്തില്‍ ബ്ലൂബെറി,മാതളം തുടങ്ങിയവയെ അപേക്ഷിച്ച് മാമ്പഴം വളരെ മുന്നിലാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി കാന്‍സര്‍ കോശങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഡോക്ടര്‍ സൂസന്‍ ടാല്‍ക്കോട്ടാണ് മാമ്പഴത്തിന്റെ ഈ ഔഷധ ഗുണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

No comments:

Post a Comment