scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Wednesday, July 24, 2013

ഡ്രാഗണ്‍ഫ്രൂട്ട്




കള്ളിച്ചെടിയില്‍ വിരിയുന്ന പഴം ഉഷ്ണമേഖലാ പഴമാണ് 'ഡ്രാഗണ്‍ഫ്രൂട്ട്' അഥവാ 'പിത്തായ.' തെക്കേ അമേരിക്കന്‍ സ്വദേശി. പുറത്ത് വലിയ ശല്‍ക്കങ്ങള്‍ പോലെ തൊലിയും പിങ്ക് നിറവുമുള്ള ഇതിന്റെ ഒരു പഴം ശരാശരി 400 ഗ്രാം വരെ തൂങ്ങും. 

പഴം സ്വാദിഷ്ടവും പോഷകസമ്ദ്ധവുമാണ്...തണ്ടില്‍ ജലം ശേഖരിച്ചു വയ്ക്കുന്ന സ്വഭാവമുള്ള ഡ്രാഗണ്‍ ഫ്രൂട്ട് മരങ്ങളിലോ, മതിലിലോ വേരുകള്‍ പിടിച്ച് വളരും. ധാരാളം ശാഖകള്‍ താഴേക്ക് ഒതുങ്ങിയ നിലയില്‍ കാണാം. 


ഇവയുടെ അഗ്രഭാഗത്തായി വിരിയുന്ന പൂക്കള്‍ രാത്രിയില്‍ പ്രദേശത്താകെ പരിമളം പരത്തുംപൊളിച്ച തേങ്ങയുടെ വലിപ്പത്തിലുള്ള വയലറ്റ്‌ കളറില്‍ ഡ്രാഗണ്‍ ആകൃതിയിലുള്ള ഡ്രാഗണ്‍ ഫ്രൂട്ട്‌ ന്‍റെ അകത്ത്‌ തൂവെള്ള നിറമുള്ള മാംസളഭാഗത്ത്‌ കറുത്ത ജീരകം കുടഞ്ഞിട്ട പോലെ കുരുകള്‍. മധുരവും രുചിയുമുള്ള ഈ പഴം വളരെ മൃദുവാണ്‌.


No comments:

Post a Comment