scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Monday, July 1, 2013

കുങ്കുമപ്പൂവ്‌ സൗന്ദര്യവര്‍ദ്ധക വസ്‌തുവാണോ?



സൗന്ദര്യവും ഓജസ്സും വര്‍ദ്ധിക്കാന്‍ കുങ്കുമപ്പൂവ്‌ നല്ലതാണെന്നാണ്‌ പരക്കേയുളള വിശ്വാസം. കുങ്കുമപ്പൂവ് പാലില്‍ കലര്‍ത്തി കഴിച്ചാല്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിനു നല്ല നിറവും ആരോഗ്യവും ഉണ്ടാവും എന്നൊരു വിശ്വാസവും നിലവിലുണ്ട്‌. എന്നാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ നിറവും ആരോഗ്യവും ആ കുഞ്ഞിന്റെ മാതാവിന്റെയും പിതാവിന്റെയും ശരീര ആരോഗ്യ ഘടനയെ ആശ്രയിച്ചു കൊണ്ടാണ്.  



രക്ഷിതാക്കളുടെ ജീന്‍ ഘടകം ജനിക്കുന്ന കുഞ്ഞുങ്ങളിലും വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്. നിറത്തിലും സ്വഭാവത്തിലും ആരോഗ്യത്തിലും തലമുടിയിലും എല്ലാം ഈ സ്വാധീനം നമുക്ക് കാണാന്‍ കഴിയും. മാത്രമല്ല ഒരു ഗര്‍ഭിണിയായ സ്ത്രീക്ക് പത്തു ഗ്രാം വരെ ഉപയോഗിക്കാന്‍ അനുവാദമുണ്ടെങ്കിലും കുങ്കുമപ്പൂവ് ഉപയോഗിക്കുന്നവരില്‍ ഗര്‍ഭചിദ്രങ്ങള്‍ സംഭവിക്കാനും നവജാത ശിശുവിന് പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ സംഭവിക്കുവാനും സാധ്യത ഉണ്ടെന്ന്‌ ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് വരെ ആരോഗ്യ മേഖലയില്‍ നടന്ന ഒരു പഠനങ്ങളിലും കുങ്കുമപ്പൂവ് കൊണ്ട് എന്തെങ്കിലും പ്രത്യേക ഗുണം ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും
ഉണ്ടാവും എന്ന് കണ്ടെത്തിയിട്ടില്ല.


ഇതുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ ഒരു അനുഭവം ഞാൻ നിങ്ങൾക്കു വാണ്ടി സമർപ്പിക്കുന്നു.


കഴിഞ്ഞ തവണ നാട്ടിൽ പൊകുവാൻ  വോണ്ടി പെട്ടികളെല്ലാം കെട്ടി റെഡിയാക്കി യാത്ര പറയുവാൻ  ഓരോരുത്തക്കായി ഫോണ്‍ വിളി തുടങ്ങി. കൂട്ടത്തിൽ ഭാര്യയുടെ അമ്മാവനും വിളിച്ചു. കുശലാന്നേഷണമെക്കേ കഴിഞ്ഞു നാട്ടി പൊകുന്ന കാര്യവും പറഞ്ഞു.
 

അമ്മാവൻ : എന്നാ പോകുന്നത്?
 

ഞാൻ : നാളെ

അമ്മാവൻ: എവിടുന്നാ?


ഞാൻ : അൽ  ഐനിൽ നിന്നാ


അമ്മാവൻ : നീ എന്തിയെ നേരത്തെ പറയാതിരുന്നത് എനിക്കു ഒരു ചെറിയ സാധനം നാട്ടിലേക്ക് അയക്കാനുണ്ട്?


ഞാൻ : എന്താണ്?


അമ്മാവൻ : സാബിറാക്ക് ഒരു പെട്ടി കുങ്കുമപ്പൂവ് വേണമെന്ന് പറഞ്ഞിരുന്നു.


ഞാൻ : അതാണോ അത് ഞാൻ  എയർ  പോർട്ടി നിന്ന് വാങ്ങികൊള്ളാം എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.

   സാബിറ എൻറെ എളേച്ചി ആണ്. എളേച്ചി എന്നു പറഞ്ഞാൽ ഭാര്യയുടെ അനുജത്തി. ചില സ്ഥലങ്ങളിൽ വ്യത്യാസം ഉണ്ടെന്നാണു എനിക്കു തോന്നുന്നത്. ആറു നാട്ടിൽ നൂറ് ഭാഷ എന്നാണെല്ലോ. അവർക്ക് ആ സമയത്ത് രണ്ട് മാസം ഗർഭിണിയാണ്. അവളും ഭർത്താവും ഇരുനിറമുള്ളവരാണ്. നാട്ടിൽ പരക്കെയുള്ള അറിവു പ്രകാരം കുങ്കുമപ്പൂവ് കഴിച്ചാൽ കുട്ടിക്ക് വെളുത്ത നിറമുണ്ടാകും എന്നതിൻറെ അടിസ്ഥാനത്തിലാണ് അവർ അത് അമ്മാവനോട് കൊടുത്തയക്കാൻ പറഞ്ഞത്.യാത്രയുടെ തിരക്കുലും മറ്റുമായി അമ്മാവൻ പറഞ്ഞ കാര്യം ഞാൻ മറന്നുപോയി. പക്ഷേ അമ്മാവൻ  അത് വോറെ ആരുടെ അടുത്ത് കൊടുത്തുവിട്ടു. അവൾ അത് കഴിക്കുകയും ചെയ്തു.

ലീവ് കഴിഞ്ഞ് ഞാൻ തിരിച്ചെത്തി. ഒരു ദിവസം ഭാര്യക്കു വിളിച്ചപ്പോൾ 


ഭാര്യ : എനിക്ക് നിങ്ങളോട് സന്തോഷകരമായ ഒരുകാര്യം പറയാനുണ്ട്


ഞാൻ : എന്താണടൊ?


ഭാര്യ :  അത് പിന്നെ..... 


ഞാൻ : നിനെക്കെന്താടീ എന്നുമില്ലാത്ത ഒരു നാണം?


ഭാര്യ : അത് പിന്നെ..... നിങ്ങള്


ഞാൻ : ഞാൻ?


ഭാര്യ : നിങ്ങൾ  രണ്ടാമത്തെ കുട്ടിയുടെ ഉപ്പയാകാൻ പൊകുന്നു.


ഞാൻ : അൽഹംദുലില്ലാ എൻറെ പൊന്നിനു ഇനി എന്താ വേണ്ടത്?


ഭാര്യ : എനിക്ക് ഒന്നും വേണ്ട (പിന്നെ എന്തോ അലോജിച്ചിട്ടെന്നോണം) എനിക്ക് ആരെങ്കിലും വരുന്നുണ്ടെങ്കി കുങ്കുമപ്പൂവ് കൊടുത്തയക്കണം

ഞാൻ : അത് നീ ടി.വി.യിൽ  കാണുന്നില്ലേ


ഭാര്യ : അതല്ല കുട്ടികൾ  വെളുക്കുന്ന ആ പൂവ്


ഞാൻ : പൂവ് കഴിച്ചിട്ട് നമ്മുടെ കുട്ടി വെളുക്കണ്ട അല്ലാതെയുള്ള നിറം മതി കുട്ടിക്ക്


ഞങ്ങൾ  രണ്ടുപേരും അത്യാവശ്യം നിറമുള്ളവരായിരുന്നു.ഞാൻ കൊടുത്തയച്ചതുമില്ല.

   മാസങ്ങൾ  കടന്നുപോയി കഴിഞ്ഞ മാർച്ചിൽ  ഒരു ദിവസം സാബിറ പ്രസവിച്ചു പെണ്‍ക്കുട്ടിഎന്ന് ഞാൻ അറിഞ്ഞു. കുറച്ച് ദിവസങ്ങക്ക് ശേഷം വിശേഷങ്ങൾ  അനേഷിക്കുന്നതിനു വോണ്ടി ഞാൻ ഭാര്യ വീട്ടിലേക്കു വിളിച്ചമ്പോൾ സാബിറയുമായി സംസാരിച്ചു. വിശേഷങ്ങൾ പരയുനിടക്ക് അവൾ  പറഞ്ഞു ഞാൻ  കുങ്കുമപ്പൂവ് കഴിച്ചിട്ടും എൻ റെ കുട്ടി വെളുത്തില്ല. സംസാരം കഴിഞ്ഞു ഫോണ്‍ വെച്ചു. കഴിഞ്ഞ മാസം (ജൂണ്‍) 17ന് എൻറെ ഭാര്യ ഒരുപെകുട്ടിക്ക് ജന്മം നൽകി. അത്യാവശ്യം നിറമുള്ള ഒരു കുട്ടിയായിരുന്നു. ഭാര്യ കുങ്കുമപ്പൂവ് കഴിച്ചിട്ടുമില്ല.
  എന്നാലും ഞാൻ  പറയും കുങ്കുമപ്പൂവ് കഴിച്ചാൽ  വെളുക്കുമെന്ന്
പക്ഷേ
കുട്ടിയാകില്ല വേണ്ടിക്കുന്നവൻറെ പോക്കറ്റായിരിക്കും.

 


No comments:

Post a Comment