scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Sunday, June 30, 2013

മുലയൂട്ടല്‍ ഗര്‍ഭത്തെ പ്രതിരോധിക്കണമെന്നില്ല


മുലയൂട്ടുന്ന സ്ത്രീകള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭം ധരിക്കുമോ? ഇല്ലെന്നാണ് ഭൂരിപക്ഷം ആളുകളും വിശ്വസിച്ചു വരുന്നത്. ഈ വിശ്വാസത്തെ ചില ശാസ്ത്രീയ വിശദീകരണങ്ങള്‍ അനുകൂലിച്ചിരുന്നു എങ്കിലും അടുത്ത കാലത്ത് നടന്ന ഒരു പഠനം ഇക്കാര്യം പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാണിക്കുന്നു.

കുട്ടിയെ പ്രസവിച്ച് മൂന്ന് മാസക്കാലത്തോളം പ്രത്യേക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഒന്നും അവലംബിക്കേണ്ടതില്ല എന്നാണ് പൊതുവെ ഉള്ള ധാരണ. എന്നാല്‍, പ്രസവത്തിനു ശേഷം ഉടന്‍ തന്നെ വീണ്ടും ഗര്‍ഭിണിയാവുന്ന നിരവധി കേസുകള്‍ ശ്രദ്ധയില്‍ പെട്ടതോടെ ഓസ്ട്രേലിയയിലെ ‘മാരി സ്റ്റോപ്സ് ക്ലിനിക്കല്‍ സര്‍വീസ്’ നടത്തിയ സര്‍വെ നടത്തിയ പരിശോധനയില്‍ 35 ശതമാനം സ്ത്രീകളും പ്രസവ ശേഷം ഉടന്‍ ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നില്ല എന്ന് കണ്ടെത്തി.




പ്രസവ ശേഷം ലൈംഗിക ബന്ധം പുന:രാരംഭിക്കുന്നതിനു മുമ്പ് ഡോക്ടറില്‍ നിന്ന് ഗര്‍ഭ നിരോധന മാര്‍ഗ്ഗം സംബന്ധിച്ച ഉപദേശം സ്വീകരിക്കണം എന്ന് മാരി സ്റ്റോപ്സിന്റെ ക്ലിനിക്കല്‍ ഉപദേശക ജില്‍ മിച്ചല്‍‌സന്‍ പറയുന്നു. മുലയൂട്ടുന്നത് കാരണം ഗര്‍ഭം ധരിക്കില്ല എന്ന ധാരണ പുലര്‍ത്തുന്നവരാണ് പ്രസവത്തിനു ശേഷം ഉടന്‍‌തന്നെ ഗര്‍ഭിണിയാവുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ചില മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭ നിരോധന മാര്‍ഗ്ഗം സ്വീകരിക്കേണ്ടതില്ല എന്ന് വളരെ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.

1988 ല്‍ ഇറ്റലിയിലെ ബെല്ലാജിയോയില്‍ വച്ച് നടന്ന ഒരു ശാസ്ത്ര സമ്മേളനത്തിലാണ് മുലയൂട്ടല്‍ സ്ത്രീകള്‍ക്ക് 98 ശതമാനത്തോളം പ്രയോജനപ്രദമായ ഗര്‍ഭ നിരോധന ഉപാധിയാണെന്ന തത്വം അംഗീകരിച്ചത്. എന്നാല്‍, അതിന് പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു.

മുലയൂട്ടല്‍ പൂര്‍ണമായിരിക്കണം. അതായത്, കുഞ്ഞിന് മുലപ്പാല്‍ ഒഴികെ ദ്രവരൂപത്തിലോ ഖര രൂപത്തിലോ ഉള്ള മറ്റൊരു ആഹാരവും നല്‍കാത്ത അവസ്ഥ. മുലയൂട്ടുന്ന അമ്മ ക്രമമായ ആര്‍ത്തവ ചക്രത്തിലേക്ക് മടങ്ങുന്നതിനു മുമ്പുള്ള കാലത്തായിരിക്കണം ശാരീരിക ബന്ധം നടക്കേണ്ടത്. കുഞ്ഞിന് ആറ് മാസത്തില്‍ താഴെ മാത്രം പ്രായമുള്ള അവസ്ഥയിലായിരിക്കണം. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഗര്‍ഭ നിരോധനമാര്‍ഗ്ഗം സ്വീകരിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നായിരുന്നു ഗവേഷകരുടെ വിശദീകരണം.


No comments:

Post a Comment