scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Friday, June 28, 2013

ഓറഞ്ച് തൊലി കൊണ്ട് ഭംഗി കൂട്ടാം

ചര്‍മസംരക്ഷണത്തിനും ചര്‍മപ്രശ്‌നങ്ങള്‍ക്കും പ്രകൃതിദത്ത പരിഹാരങ്ങള്‍ ധാരാളമുണ്ട്. ഇവ പലപ്പോഴും ബ്യൂട്ടിപാര്‍ലറുകളിലെ ചികിത്സകളേക്കാള്‍ ഫലം ചെയ്യും. ചര്‍മസംരക്ഷണത്തിന് ഇത്തരത്തിലുള്ളൊരു പ്രകൃതിദത്ത മാര്‍ഗമാണ് ഓറഞ്ച് തൊലി. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിളക്കം വര്‍ദ്ധിപ്പിക്കാനും നിറം വയ്ക്കാനുമെല്ലാം സഹായിക്കും. ഓറഞ്ച് തൊലിയുപയോഗിച്ചു തയ്യാറാക്കാവുന്ന ചില ഫേസ് പായ്ക്കുകളെക്കുറിച്ച് അറിയൂ. 
ഓറഞ്ച് തൊലി കൊണ്ട് ഭംഗി കൂട്ടാം.
ഓറഞ്ച് തൊലി കൊണ്ട് ഭംഗി കൂട്ടാം
  • ഓറഞ്ച് തൊലി അരച്ചോ ഉണക്കിപ്പൊടിച്ചോ തൈരില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ തണുത്ത വെള്ളമുപയാഗിച്ചു കഴുകിക്കളയാം. ചര്‍മം വൃത്തിയാക്കുന്ന ക്ലെന്‍സറിന്റെ ഗുണം ഈ ഫേസ് പായ്ക്കു നല്‍കും. ചര്‍മത്തിലെ അഴുക്കു നീക്കി ചര്‍മസുഷിരങ്ങള്‍ വൃത്തിയാക്കും. 
  • ഓറഞ്ചു പൊടിയോ അരച്ചതോ തേന്‍, ചെറുനാരങ്ങാനീര് എന്നിവയുമായി കലര്‍ത്തി മുഖത്തു പുരട്ടാം. ഉണങ്ങിക്കഴിയുമ്പോള്‍ ഈ മിശ്രിതം കഴുകിക്കളയാം. ഇത് ചര്‍മത്തിന് മൃദുത്വവും നിറവും നല്‍കുന്നു. ഇതിലെ തേന്‍ ചര്‍മം വരണ്ടുപോകുന്നതില്‍ നിന്നും തടയുന്നു. ചെറുനാരങ്ങയാകട്ടെ, ബ്ലീച്ച് ഗുണമാണ് നല്‍കുന്നത്. ഇവയെല്ലാം നല്ല ചര്‍മമുണ്ടാകാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. 
  •  ഓറഞ്ചു തൊലിയ്‌ക്കൊപ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് തൈരും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടുന്നത്. ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കും. മുഖത്തെ കരുവാളിപ്പു മാറാനും ഇത് നല്ലതു തന്നെ. 
  • ഓറഞ്ചു തൊലി അരച്ചോ പൊടിച്ചോ ചന്ദനപ്പൊടി, പനിനീര് എന്നിവ കലര്‍ത്തി മുഖത്തു തേയ്ക്കാം. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. മുഖക്കുരു മാറാനും ചര്‍മത്തിന് തിളക്കം നല്‍കാനുമെല്ലാം സഹായിക്കുന്ന ഫേസ് പായ്ക്കാണിത്. 
  • ഓറഞ്ചു തൊലി അരച്ചോ പൊടിച്ചോ പാലിനൊപ്പം ചേര്‍ത്ത് മുഖത്തു തേയ്ക്കുന്നതും ചര്‍മത്തിന് നല്ലതാണ്. ഇത് വരണ്ട ചര്‍മത്തിനു പറ്റിയ നല്ലൊരു പരിഹാരമാണ്. മുഖം വെളുക്കാനും മുഖക്കുരു പാടുകള്‍ മാറാനും ചര്‍മത്തിന് തിളക്കം ലഭിക്കാനുമെല്ലാം സഹായിക്കുന്ന.
 ഫേസ് പായ്ക്കുകളുണ്ടാക്കാന്‍ വെറുതെ കളയുന്ന ഓറഞ്ച് തൊലി ഉപയോഗിക്കാമെന്നു മനസിലായില്ലേ. ബ്യൂട്ടി പാര്‍ലറില്‍ കൊടുക്കുന്ന പണം ലാഭിക്കുകയും ചെയ്യാം.

No comments:

Post a Comment