scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Wednesday, June 26, 2013

മനുഷ്യശരീരത്തെ സംബന്ധിച്ച അത്ഭുതപ്പെടുത്തുന്ന വസ്തുതകള്‍



 
മനുഷ്യശരീരത്തെപ്പറ്റി നാം ഇതുവരെയും അറിഞ്ഞിട്ടില്ലാത്ത വിസ്മയകരമായ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ആര്‍ക്കും കൌതുകം തോന്നാം.  എന്തെല്ലാം അത്ഭുതപ്രതിഭാസങ്ങളാണ് നമ്മുടെ ശരീരത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.  മുഷ്യശരീരത്തിന്റെ അത്ഭുതം ജനിപ്പിക്കുന്ന ഇത്തരം പ്രത്യേകതകളെപ്പറ്റി ഒന്നു മനസ്സിലാക്കാം.
  
ശ്വാസകോശത്തില്‍ 3 ലക്ഷം മില്യന്‍ കാപ്പിലറി രക്തക്കുഴലുകള്‍
 
നമ്മുടെ ശ്വാസകോശത്തില്‍ തീരെചെറിയ രക്തക്കുഴലുകളായ 3 ലക്ഷം മില്യന്‍ കാപ്പിലറിരക്തക്കുഴലുകളുണ്ട് എന്നു കേള്‍ക്കുമ്പോള്‍ വിശ്വസിക്കുവാന്‍ പ്രയാസം തോന്നും.  ഈ കാപ്പിലറി രക്തക്കുഴലുകള്‍ കൂട്ടിയോജിപ്പിച്ചാല്‍ അതിന്റെ നീളം 2400 കിലോമീറ്റര്‍ വരും.  സ്ത്രീകളുടെ ഓവറികളില്‍ അഞ്ചുലക്ഷത്തോളം അണ്ഡകോശങ്ങള്‍ ഉണ്ടായിരിക്കും.  ഇതില്‍ 400 എണ്ണത്തിനു മാത്രമേ  പുതിയ ഒരുജീവന്‍ സൃഷ്ടിക്കുവാനുളള അവസരം ലഭിക്കുന്നുളളൂ.
   
ഓരോ വൃക്കയിലും പത്തുലക്ഷം അരിപ്പകള്‍
 
മനുഷ്യശരീരത്തിലെ ഓരോ വൃക്കയിലും പത്തുലക്ഷം അരിപ്പകളുണ്ട്.  ഒരു മിനിറ്റില്‍ ശരാശരി 1.3 ലിറ്റര്‍ രക്തം അരിക്കല്‍ പ്രക്രിയയ്ക്ക് വിധേയമാവുന്നു. പുരുഷന്റെ വൃഷണങ്ങളില്‍ 10 ദശലക്ഷം ബീജകോശങ്ങളാണ് ഓരോദിവസവും പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.  ഭൂമിയിലുളള മുഴുവന്‍ ആളുകളെയും ഇവിടെ നിന്നു മാറ്റിയാല്‍ ആറുമാസങ്ങള്‍ക്കുളളില്‍ അത്രയും ആളുകളെ സൃഷ്ടിക്കുവാന്‍ ഈ ബീജകോശങ്ങള്‍ മതിയാകും.
 
അസ്ഥികള്‍ക്ക് ഗ്രാനൈറ്റിന്റെ ബലം
 
ഭാരം താങ്ങുന്നതില്‍ ഗ്രാനൈറ്റ്‌ പോലെ ബലമുളളതാണ് മനുഷ്യശരീരത്തിലെ അസ്ഥികള്‍.  ഒരു തീപ്പെട്ടിയുടെ അളവിലുളള അസ്ഥിക്ക് 9 ടണ്‍ ഭാരം താങ്ങാന്‍ കഴിവുണ്ടെന്നു കേള്‍ക്കുമ്പോള്‍ ആര്‍ക്കും അത്ഭുതം തോന്നാം.  ഇത് സിമന്റ് കോണ്‍ക്രീറ്റ് താങ്ങുന്ന ഭാരത്തിന്റെ നാലിരട്ടിയാണെന്നോര്‍ക്കുക. കൈവിരലുകളിലെയും, കാല്‍വിരലുകളിലെയും നഖങ്ങള്‍ ആരംഭസ്ഥാത്തുനിന്നും വിരലിന്റെ അഗ്രംവരെ വളരാന്‍ ആറുമാസം എടുക്കുമത്രേ.  
  
ത്വക്ക് മുഷ്യശരീരത്തിലെ ഏറ്റവുംവലിയ അവയവം
 
 മനുഷ്യശരീരത്തിലെ ഏറ്റവും വലിയഅവയവം ത്വക്കാണ്.  പ്രായപൂര്‍ത്തിയായ ഒരാളില്‍ ത്വക്ക് 20 സ്ക്വയര്‍ഫീറ്റ് വ്യാപിച്ചുകിടക്കുന്നു. ത്വക്കില്‍ ലക്ഷക്കണക്കിന് കോശങ്ങള്‍ ഉണ്ടായിരിക്കും. ഏററവും മുകളിലത്തെ കോശങ്ങള്‍ ഉപയോഗശ്യൂന്യമായിപ്പോകുമ്പോള്‍ അവയ്ക്കു പകരം പുതിയ കോശങ്ങള്‍ ഉണ്ടാവുന്നു. 30 മിനിറ്റില്‍, മനുഷ്യശരീരം 2.5 ലിറ്റര്‍ വെളളം തിളയ്ക്കുന്നതിനാവശ്യമായ താപം പുറത്തുവിടുന്നു എന്നു കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം.
   
ഉറങ്ങുമ്പോള്‍ ഉയരം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
 
നാം ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ ഉയരം 8 മില്ലിമീറ്റര്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.  അടുത്തദിവസം തന്നെ വര്‍ധിച്ചഉയരം കുറഞ്ഞ് പഴയതുപോലെ ആയിത്തീരുന്നു. നാം നടക്കുമ്പോഴോ, ഇരിക്കുമ്പോഴോ ഗുരുത്വാകര്‍ഷണം മൂലം നമ്മുടെ ശരീരത്തിലെ കാര്‍ട്ടിലേജ്ഡിസ്കുകള്‍ സ്പോഞ്ചുപോലെ അമര്‍ന്നുപോകുന്നതാണിതിനു കാരണം.
  
ആമാശയത്തിലെ വീര്യമേറിയ ദഹനരസങ്ങള്‍ 
 
നമ്മുടെ ആമാശയത്തിലെ ദഹനരസങ്ങള്‍ക്ക് സിങ്ക് അഥവാ നാകം എന്ന ലോഹത്തെ വരെ ലയിപ്പിക്കാനുളള കഴിവുണ്ട്.  ആമാശയത്തിനുളളിലെ കോശങ്ങള്‍ പെട്ടെന്ന് മാറി പുതിയവ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാന്‍ ദഹനരസങ്ങള്‍ക്ക് കഴിയുന്നില്ലത്രേ. പാശ്ചാത്യനാടുകളിലുളള ഒരാള്‍ അയാളുടെ ആയുസില്‍ 50 ടണ്‍ ആഹാരവും, അമ്പതിനായിരം ലിറ്റര്‍ വെളളവും കുടിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?.
 
ദൃഷ്ടികേന്ദ്ര പേശികള്‍  ഒരുദിവസം ഒരുലക്ഷം പ്രാവശ്യം ചലിക്കുന്നു.  

 നമുക്ക് കിട്ടുന്ന വിവരങ്ങളില്‍ 90 ശതമാവും ലഭിക്കുന്നത് കണ്ണുകളിലൂടെയാണ്.  കാഴ്ചകൊണ്ട് ജീവിക്കുന്ന സൃഷ്ടികള്‍ എന്ന് മനുഷ്യനെ വിശേഷിപ്പിക്കാം. കണ്ണിലെ ദൃഷ്ടികേന്ദ്ര പേശികള്‍  ഒരുദിവസം ഒരുലക്ഷം പ്രാവശ്യം ചലിക്കുന്നു.  നമ്മുടെ കാലിലെ പേശികള്‍ ഇതേ വേഗതയില്‍ ചലിച്ചാല്‍ നാം ഒരുദിവസം 80 കിലോമീറ്റര്‍ ദൂരമായിരിക്കും സഞ്ചരിക്കുക.

രുചിക്കുകയും മണക്കുകയും ചെയ്യുന്നത് എങ്ങനെ?.
 
പദാര്‍ത്ഥങ്ങളുടെ രുചിയറിയാന്‍ നമ്മെ സഹായിക്കുന്നത് നാക്കിന്റെ മുകള്‍തലത്തിലുള്ള ചെറിയമുഴകളാണ്. ഇവയെ സ്വാദ്മുകുളങ്ങള്‍ എന്നു വിളിക്കുന്നു. ഈ സ്വാദ്മുകുളങ്ങളോട് ഘടിപ്പിക്കപ്പെട്ടിട്ടുള്ള ഒരു വിശേഷതരം നാഡി മധുരം, പുളിപ്പ്, ഉപ്പ്, കയ്പ് എന്നിവയുടെ ചോദനകള്‍ തലച്ചോറിലേക്ക് അയയ്ക്കുകയും, രുചിയറിയാന്‍ സഹായിക്കുകയും ചെയ്യുന്നു. മൂക്കിനു നേരെ മുകളില്‍ സ്ഥിതിചെയ്യുന്ന ഘ്രാണസംബന്ധിയായ നാഡികളാണ് മണമറിയാന്‍ സഹായിക്കുന്നത്.
 
മനുഷ്യശരീരത്തിന്റെ വലുപ്പം എത്രമാത്രം
 
നമ്മുടെ ശരീരത്തിലെ ചില അവയവങ്ങളുടെ വലുപ്പവും, നീളവും, എണ്ണവും കേട്ടാല്‍ നാം അത്ഭുതപ്പെട്ടുപോകും. നമ്മുടെ ശ്വാസകോശങ്ങള്‍ നിവര്‍ത്തി പരന്ന രൂപത്തിലാക്കിയാല്‍ ഒരു ടെന്നീസ്കോര്‍ട്ടിന്റെ വിസ്തൃതി വരുമത്രേ. ശരീരത്തിലുള്ള ഞരമ്പുകളെല്ലാം കൂടി ചേര്‍ത്തുവെച്ച് ഒര ചരടാക്കിയാല്‍, ആ ചരടു കൊണ്ട് 7 തവണ ഭൂമിയെ ചുറ്റാം. നമ്മുടെ രക്തത്തില്‍ 20 ലക്ഷം ചുവന്നരക്താണുക്കളും, 300 കോടി വെളുത്തരക്താണുക്കളുമുണ്ട്. മുഷ്യശരീരം ഒരത്ഭുതം തന്നെ.

No comments:

Post a Comment