scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Sunday, June 23, 2013

മൗത്ത് അള്‍സറിന് വീട്ടുപരിഹാരങ്ങള്‍

                     വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. അസഹ്യമായ വേദനയും ഭക്ഷണങ്ങള്‍ കഴിയ്ക്കാനുള്ള ബുദ്ധിമുട്ടുമാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നത്. വൈറ്റമിന്‍ കുറവും പാരമ്പര്യവും ദഹനപ്രശ്‌നങ്ങളും ശരീരത്തിന്റെ ഉയര്‍ന്ന ഊഷ്മാവുമെല്ലാം ഇതിന് കാരണങ്ങളായി പറയാം. ഇതിന് ചിലപ്പോള്‍ പലരും വൈറ്റമിന്‍ ഗുളികകളേയാണ് ആശ്രയിക്കാറ്. ഇതല്ലാതെ വായ്പ്പുണ്ണിന് പരിഹാരമായി ചില വീട്ടുവൈദ്യങ്ങളുമുണ്ട്.

ഉപ്പ്, ബേക്കിംഗ് സോഡ 
 ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ വെള്ളം ചേര്‍ത്തു കലര്‍ത്തി ഒരു പേസ്റ്റുണ്ടാക്കുക. ഇത് വായ്പ്പുണ്ണുള്ള ഭാഗത്തു പുരട്ടുക. 10 മിനിറ്റു കഴിഞ്ഞ് വായ കഴുകാം.



അയേണ്‍ 
അയേണ്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാണ്. ടര്‍ക്കി, എള്ള്, ബ്രൊക്കോളി എന്നിവയെല്ലാം ഈ ഗുണം നല്‍കും.
കരിക്കിന്‍ വെള്ളം 
കരിക്കിന്‍ വെള്ളം കുടിയ്ക്കുന്നത് വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാണ്. ഇത് വയറിനെ തണുപ്പിക്കുന്നു.



ഐസ് 
വായ്പ്പുണ്ണുള്ളിടങ്ങളില്‍ ഐസ് വയ്ക്കുന്നതും നല്ലതാണ്. ഇത് വേദനയില്‍ നിന്നും ആശ്വാസം നല്‍കും.

പേരയ്ക്കയുടെ ഇല  
പേരയ്ക്കയുടെ ഇല വായിലിട്ടു ചവയ്ക്കുന്നത് വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ്. ഇത് പല്ലു വെളുപ്പിക്കാനും വായ്‌നാറ്റം അകറ്റാനും കൂടി സഹായിക്കും.
 പഴം, തേന്‍
പഴം, തേന്‍ എന്നിവ കഴിയ്ക്കുന്നതും മൗത് അള്‍സറിനുള്ള പരിഹരങ്ങളാണ്. തേന്‍ മുറിവിനു മുകളില്‍ പുരട്ടുന്നതും നല്ലത്  തന്നെ.


പച്ചക്കറികള്‍ 
നല്ല പച്ച നിറമുള്ള പച്ചക്കറികള്‍ വായ്പ്പുണ്ണില്‍ നിന്നും ആശ്വാസം നല്‍കും. ഇവയില്‍ അയേണ്‍, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.



നെല്ലിക്ക 
നെല്ലിക്ക വേവിച്ച് ഈ പേസ്റ്റ് വായ്പ്പുണ്ണുള്ള ഇടങ്ങളില്‍ പുരട്ടുന്നത് മുറിവ് പെട്ടെന്നുണക്കാന്‍ സഹായിക്കും.


No comments:

Post a Comment