scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Tuesday, June 18, 2013

അടുക്കളയില്‍ സൂക്ഷിയ്ക്കൂ, ആരോഗ്യക്കൂട്ടുകള്‍

        ആരോഗ്യം അടുക്കളയില്‍ നിന്നു തുടങ്ങുന്നുവെന്നു വേണമെങ്കില്‍ പറയാം. കാരണം നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങളും പ്രധാനം. ഭക്ഷണകലവറയെന്ന കാര്യം കൊണ്ട് അടുക്കയ്ക്ക് പ്രാധാന്യവുമേറും. ആരോഗ്യകരമായ ചില ഭക്ഷ്യവസ്തുക്കള്‍ അടുക്കളയില്‍ എപ്പോഴും ശേഖരിച്ചിരിക്കണം. ശേഖരിയ്ക്കുകയെന്നു വച്ചാല്‍ ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുകയെന്നതാണ് അര്‍ത്ഥം. ആരോഗ്യം നന്നാക്കാന്‍ സഹായിക്കുന്നവയാണ് ഇത്തരം ഘടകങ്ങള്‍. 
ആരോഗ്യം നന്നാക്കാന്‍ അടുക്കളയില്‍ സംഭരിച്ചു വയ്‌ക്കേണ്ട ചില സാധനങ്ങളെക്കുറിച്ച് അറിയൂ.

ഒലീവ് ഓയില്‍ 
   ഒലീവ് ഓയില്‍ പാചകത്തിന് ഉപയോഗിക്കാം. മറ്റു പാചകഎണ്ണകളുടെ കൊഴുപ്പ് ഇതിനില്ല. മാത്രമല്ല, ഒലീവ് ഓയിലിലുള്ളത് നല്ല കൊഴുപ്പുമാണ്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും



മട്ട അരി 
        വൈറ്റമിന്‍ ബി കോംപ്ലക് അടങ്ങിയ മട്ട അരിയാണ് വെള്ള അരിയേക്കാള്‍ പാചകത്തിനു നല്ലത്. ഇത് വെള്ള അരിയേക്കാള്‍ പ്രമേഹസാധ്യത തടയാനും നല്ലതാണ്.


കടുക് 
        കറികള്‍ക്കും മറ്റും വറുത്തിടാനുപയോഗിക്കുന്ന കടുക് ഒമേഗ ത്രീ ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണ്. ഇത് ഹൃദയാരോഗ്യത്തിന് സഹായിക്കും.

പാല്‍ 
   കൊഴുപ്പു കളഞ്ഞ പാല്‍ ഭക്ഷ്യശീലങ്ങളില്‍ ഉള്‍പ്പെടുത്തുക. ശരീരത്തിന് ആവശ്യമായ കാല്‍സ്യം ആവശ്യങ്ങള്‍ ഒരു പരിധി വരെ പൂര്‍ത്തികരിക്കാം.
റാഗി 
    റാഗി ഫൈബറിന്റെ ഉറവിടമാണ്. കൊഴുപ്പ് കളയാന്‍ സഹായിക്കുന്ന ഒരു ഭ്ക്ഷ്യവസ്തു.
കറുവാപ്പട്ട
        കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ കറുവാപ്പട്ട. ഇത് അല്‍പം മധുരമുള്ള മസാലയായതിനാല്‍ പഞ്ചസാരയ്ക്കു പകരം ഉപയോഗിക്കുകയും ചെയ്യാം
മുട്ട 
     മുട്ടയില്‍ പ്രോട്ടീനുകള്‍, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍, സിങ്ക് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ അടുക്കളയിലുണ്ടാകേണ്ട ഒരു പ്രധാന ഭക്ഷ്യവസ്തു തന്നെ.


തൈം 
    സാലഡുകളിലും മ്റ്റും ഉപയോഗിക്കാവുന്ന ഒരു ഭക്ഷ്യവസ്തുവാണ് തൈം. ഇത് വേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്.
ചിക്കന്‍ ബ്രോത്ത് 
     ചിക്കന്‍ സൂപ്പ് ആരോഗ്യത്തിനു നല്ലതാണ്. ഇത് ചിക്കന്‍ ബ്രോത്ത് ഉപയോഗിച്ചു തയ്യാറാക്കാം.
ഇഞ്ചി 
        അടുക്കളയില്‍ നിര്‍ബന്ധമായും വേണ്ട ഒന്നാണ് ഇഞ്ചി. ഇത് അസിഡിറ്റി, ദഹനക്കേട് തുടങ്ങി ധാരാളം അസുഖങ്ങള്‍ക്കുള്ള മരുന്നാണ്.
ഉലുവ
       ഉലുവ പ്രമേഹത്തിനു പറ്റിയ നല്ലൊന്നാന്തരം മരുന്നാണ്. ആരോഗ്യത്തിനു മാത്രമല്ല, മുടിയ്ക്കും പറ്റിയ നല്ലൊരു ഭക്ഷ്യവസ്തുവാണിത്.
ഓട്‌സ് 
     ഓട്‌സ് അടുക്കളയില്‍ കരുതുക. കൊഴുപ്പടങ്ങാത്ത, ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനു ചേര്‍ന്ന നല്ലൊരു ഭക്ഷണമാണിത്.
തേന്‍ 
       പഞ്ചസാരയ്ക്കു പകരം ഉപയോഗിക്കാവുന്ന ഒന്നാണ് തേന്‍. ഇത് തടി കുറയ്ക്കാനും നല്ലതാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കുകയും ചെയ്യും.
തൈര്‌ 
           തൈരും ഭക്ഷണശീലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇതിലെ കാല്‍സ്യം എല്ലിനും പല്ലിനും നല്ലതു തന്നെ. അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും.

വെളുത്തുള്ളി 
       ഹൃദയാരോഗ്യത്തിന് മികച്ച ഒന്നാണ വെളുത്തുള്ളി. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യും. അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് നല്ലതു തന്നെ.
ക്വിനോയ 
         ക്വിനോയ എന്നൊരു ധാന്യമുണ്ട്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ഭക്ഷ്യവസ്തുവാണിത്.

ചീസ്‌
        കൊഴുപ്പു കുറഞ്ഞ ചീസും നല്ലൊരു ഭക്ഷ്യവസ്തു തന്നെ.
 
വിനെഗര്‍ 
          ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ് വിനെഗര്‍. ഇത് സാലഡിലും മറ്റും ഉപയോഗിക്കാം.
ഫഌക്‌സ് സീഡുകള്‍ 
          ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉറവിടമാണ് ഫഌക്‌സ് സീഡുകള്‍. ഇവ ഹൃദയാരോഗ്യത്തിന് മികച്ചതാണ്.

സോയാസോസ് 
   ഉപ്പുപയോഗിക്കാന്‍ പറ്റാത്തവര്‍ക്ക് സോയാസോസ് ഉപയോഗിക്കാം. ഇത് ഭക്ഷണത്തിന് സ്വാദും നല്‍കും.

No comments:

Post a Comment